ഒളിമ്പിക്​ ആന്‍റ്​ സ്​പോർട്​സ്​ മ്യൂസിയത്തിലെത്തിയ വിരാട്​ കോഹ്​ലി

കോഹ്ലി വന്നു, കണ്ടു, മടങ്ങി...

ദോഹ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഫുട്ബാൾ പ്രണയം പ്രശസ്തമാണ്. ദേശീയ ടീം നായകനായിരിക്കുമ്പോൾതന്നെ, ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമായൊരു ടീമിനെ കളത്തിലിറക്കി കളിപ്പിച്ച താരംകൂടിയാണ് വിരാട്.

ഇപ്പോൾ, ലോക കപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ ക്രിക്കറ്റ് ജീനിയസിന്‍റെ റോൾ എന്താണെന്ന ആകാംക്ഷയിലാണ് ആരാധകർ. ചൊവ്വാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു കോഹ്ലിയുടെ വരവ്. ഖത്തർ ടൂറിസം അതിഥിയായി ദുബൈയിൽനിന്ന് എത്തിയ താരം മണിക്കൂറുകൾക്കുള്ളിൽതന്നെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഹ്രസ്വ പര്യടനത്തിനിടയിൽ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയവും താരം സന്ദർശിച്ചു.

ഇതിനിടയിൽ വിമാനത്താവളത്തിലും മറ്റുമായി കോഹ്ലിയെ കാത്തിരുന്ന ആരാധകർ സെൽഫി പകർത്തിയും വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുമെല്ലാം സന്തോഷം പ്രകടിപ്പിച്ചു. താരത്തിന്‍റെ സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Kohli came, saw, returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.