സൂര്യകുമാർ യാദവിന് മുന്നിൽ തലകുനിച്ച് കോഹ്ലി; ഹൃദയസ്പർശിയായ അനുഭവമെന്ന് സൂര്യകുമാർ

ദുബൈ: ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ ഇന്ത്യക്കായി അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന് മുന്നിൽ തലകുനിച്ച് സൂര്യകുമാർ യാദവ്. ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ കാണികളോട് സൂര്യകുമാർ യാദവിനെ പ്രോൽസാഹിപ്പിക്കാനും കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരത്തിൽ കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തിരുന്നു.

കോഹ്ലിയുടെ പ്രവർത്തിയെ ഹൃദയസ്പർശിയായ രംഗമെന്നാണ് സൂര്യകുമാർ യാദവ് വിശേഷപ്പിച്ചത്. ഇങ്ങനെയൊന്ന് ഇതിന് മുമ്പ് കണ്ടിട്ടില്ല. കോഹ്ലിയുമൊത്ത് ബാറ്റിങ് താൻ നന്നായി ആസ്വദിച്ചുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. വിരാട്​ കോഹ്​ലിയുടെ തിരിച്ചുവരവും സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും അരങ്ങുതകർത്ത മത്സരത്തിൽ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പിന്‍റെ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.

44 പന്തിൽ 59 റൺസെടുത്ത വിരാട്​ കോഹ്​ലിയും 26 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവുമാണ്​ ഇന്ത്യയുടെ സ്​കോർബോർഡ്​ അതിവേഗം ചലിപ്പിച്ചത്​.ആദ്യ പത്തോവറിൽ 70 റൺസ്​ മാത്രമെടുക്കാനേ ഇന്ത്യക്ക്​ കഴിഞ്ഞുള്ളൂ. സ്​കോർ 38ൽ എത്തിയപ്പോൾ നായകൻ രോഹിത്​ (13 പന്തിൽ 21) പുറത്തായി. ശുക്ലയുടെ പന്തിൽ ഐസാസിന്​ പിടികൊടുക്കുകയായിരുന്നു. 13ാം ഓവറിൽ മുഹമ്മദ്​ ഗസൻഫാറിന്‍റെ പന്തിൽ വിക്കറ്റ്​ കീപ്പർക്ക്​ പിടികൊടുത്ത്​ രാഹുലും (39 പന്തിൽ 36) മടങ്ങി. പിന്നീടായിരുന്നു കോഹ്​ലി-സൂര്യകുമാർ കൂട്ടുകെട്ടിന്‍റെ അഴിഞ്ഞാട്ടം. കോഹ്​ലി വളരെ ശ്രദ്ധയോടെ ഒരറ്റം കാത്തപ്പോൾ സൂര്യകുമാർ അഴിഞ്ഞാടി. അവസാന ഓവറിൽ നാല്​ സിക്സറുകൾ പറത്തിയ സൂര്യകുമാർ ആകെ ആറ്​ തവണ പന്ത്​ ഗാലറിയിലെത്തിച്ചു.

Tags:    
News Summary - Kohli bows in front of Suryakumar Yadav; Suryakumar said it was a heartwarming experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.