സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസ്സന്റെ ആഹ്ലാദം
ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസ്സന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ (104) ബലത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷടത്തിൽ 186 റൺസെടുത്തു. ഐ.പി.എല്ലിൽ പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂര ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഓപണർമാരായ അഭിഷേക് ശർമയും (11) രാഹുൽ ത്രിപാഠിയും(15) മൈക്കൽ ബ്രേസ്‌വെല്ലിന് വിക്കറ്റ് നൽകി പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ ഐഡൻ മാർക്രമിെന സാക്ഷിനിർത്തി ഹെൻറിച്ച് ക്ലാസ്സൻ അടിച്ചുതകർക്കുകയായിരുന്നു. കഴിഞ്ഞ കളി അർധ സെഞ്ച്വറി നേടിയ ക്ലാസൻ നിർത്തിയടത്ത് നിന്നുതന്നെയാണ് തുടങ്ങിയത്.
18 റൺസെടുത്ത് ഷഹബാദ് അഹമ്മദിന് വിക്കറ്റ് നൽകി മാർക്രം മടങ്ങിയെങ്കിലും ക്ലാസൻ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് സെഞ്ച്വറി തികച്ചു. 51 പന്തിൽ എട്ട് ഫോറും 6 സിക്സറുമുൾപ്പെടെ 104 റൺസെടുത്ത ക്ലാസ്സൻ ഹർഷൽപട്ടേലിന്റെ പന്തിൽപുറത്തായി. ഗ്ലെൻ ഫിലിപ്സും 5 ഉം ഹാരിബ്രൂക്ക് പുറത്താവാതെ 27 ഉം റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി മൈക്കൽ ബ്രേസ്‌വെൽ രണ്ടും മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.