വെടിക്കെട്ടുമായി ശാർദൂൽ ഠാക്കൂർ (68); കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 205 റൺസ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ശാർദൂൽ ഠാക്കൂറിന്‍റെയും ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്‍റെയും അർധ സെഞ്ച്വറി പ്രകടനാണ് ടീം സ്കോർ 200 കടത്തിയത്. 29 പന്തിൽ 68 റൺസെടുത്താണ് ശാർദൂൽ പുറത്തായത്. മൂന്നു സിക്സും ഒമ്പത് ഫോറും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഗുർബാസ് 44 പന്തിൽ 57 റൺസെടുത്ത് പുറത്തായി.

ഒരുഘട്ടത്തിൽ 89 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയിലായ കൊൽക്കത്തയെ ടോപ് ഗിയറിലെത്തിച്ചത് ശാർദൂലിന്‍റെയും റിങ്കു സിങ്ങിന്‍റെയും സെഞ്ച്വറി കൂട്ടുകെട്ടാണ്. ടീം സ്കോർ 192 റൺസിൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. റിങ്കു സിങ് 33 പന്തിൽ 46 റൺസെടുത്തു. വെങ്കടേഷ് അയ്യർ (ഏഴ് പന്തിൽ മൂന്നു റൺസ്), മന്ദീപ് സിങ് (പൂജ്യം), നായകൻ നിതീഷ് റാണ (അഞ്ചു പന്തിൽ ഒരു റൺസ്), ആന്ദ്രെ റസ്സൽ (പൂജ്യം), എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആറു റൺസുമായി ഉമേഷ് യാദവും റണ്ണൊന്നും എടുക്കാതെ സുനിൽ നരേനും പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിനായി ഡേവിഡ് വില്ലി, കാൻ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും മിച്ചൽ ബ്രേസ് വെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാംജയമാണ് ആർ.സി.ബിയുടെ ലക്ഷ്യം. കൊൽക്കത്ത് സീസണിലെ ആദ്യ ജയവും പരിക്കേറ്റ പേസര്‍ റീസ് ടോപ്‌ലിക്ക് പകരം ബാംഗ്ലൂര്‍ ടീമില്‍ ഡേവിഡ് വില്ലി അന്തിമ ഇലവനിലെത്തി. കൊല്‍ക്കത്ത ടീമില്‍ അനുകൂല്‍ റോയിക്ക് പകരം സുയാഷ് ശര്‍മ ഇടം നേടി.

Tags:    
News Summary - KKR vs RCB IPL 2023: KKR To 204/7 Against RCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.