സഞ്ജു സാംസൺ
ചെന്നൈ: ഇന്ത്യ എ ടീമിന്റെ നായകസ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണിന് നൂറിൽ നൂറ് മാർക്ക്. ന്യൂസിലൻഡ് എക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയാണ് സഞ്ജുവിന്റെ ഇന്ത്യ എ മേധാവിത്വം കാണിച്ചത്. മൂന്നാം മത്സരത്തിൽ 106 റൺസിനായിരുന്നു ഇന്ത്യ എയുടെ വിജയം.
സഞ്ജു 68 പന്തിൽ 54 റൺസടിച്ചു. ശാർദുൽ ഠാകുർ (33 പന്തിൽ 51), തിലക് വർമ (62 പന്തിൽ 50) എന്നിവരും അർധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ എ 49.3 ഓവറിൽ 284 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കിവീസ് എയുടെ ഇന്നിങ്സ് 38.3 ഓവറിൽ 178ൽ തീർന്നു. 83 റൺസ് നേടിയ ഡെയ്ൻ ക്ലീവർ മാത്രമാണ് ചെറുത്തുനിന്നത്. 11 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ 19കാരൻ രാജ് ബാവയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.