നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ 382 റൺസിന്‍റെ ലീഡ് നേടി വിദർഭ. രണ്ടാം ഇന്നിങ്സിൽ 345റൺസിന് മുകളിൽ ഇപ്പോൾ സ്കോർ ചെയ്തിട്ടുള്ള വിദർഭയുടെ എട്ട് വിക്കറ്റാണ് നഷ്ടമായത്.
അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. രാവിലത്തെ സെഷനിൽ വിദർഭയുടെ നാല് വിക്കറ്റുകൾ കൂടി വീഴ്ത്താൻ കേരളത്തിന് സാധിച്ചു. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരുടെ വിക്കറ്റാണ് വിദർഭയ്ക്ക് ആദ്യം നഷ്ടമാകുന്നത്. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്ത് കരുൺ നായർ പുറത്തായി. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്.
25 റൺസുമായി ക്യാപ്റ്റൻ അക്ഷയ് വഡേക്കറും നാല് റൺസുമായി ഹാർഷ് ദുബെയും അവസാന ദിനം പുറത്തായി. 30 റൺസ്നേടിയ അക്ഷയ് കാർണെവർ ആണ് എട്ടാമനായി പുറത്താത് നിലവിൽ ദർശൻ നാൽകാൺഠെ നാച്ചിക്കേറ്റ് ബൂട്ടെ എന്നിവരാണ് ക്രീസിൽ. കേരളത്തിനായി ആദിത്യ സർവതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, നെടുമൻകുഴി ബേസിൽ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ വിദർഭ 379 റൺസ് നേടിയിരുന്നു, മറുപടി ബാറ്റ് ചെയ്ത കേരളം 342 റൺസ് നേടി പുറത്തായി. രണ്ട് സെഷൻ മാത്രം ബാക്കിയുളള കളിയിൽ വിദർഭ ഉയർത്തുന്ന സ്കോർ മറികടന്നാൽ മാത്രമേ കേരളത്തിന് കിരീടം നേടാൻ സാധിക്കുകയുള്ളൂ. മത്സരം സമനിലയിൽ പിരിഞ്ഞാൽ ഒന്നാം ഇന്നിങ്സിന്‍റെ ലീഡിന്‍റെ ബലത്തിൽ വിദർഭ കിരീടമുയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.