ഉത്തപ്പക്കും വിഷ്​ണുവിനും സെ​ഞ്ച്വറി; അടിച്ചു തകർത്ത്​ സഞ്​ജു; റെയിൽവേസിനെതിരെ കേരളത്തിന്​ കൂറ്റൻ സ്​കോർ

ബെംഗളൂരു: വിജയ്​ ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന്​ കൂറ്റൻ സ്​കോർ. ആറുവിക്കറ്റിന്​ 351 എന്ന നിലയിലാണ്​ കേരളം ബാറ്റിങ്​ അവസാനിപ്പിച്ചത്​. തകർപ്പൻ ഫോമിൽ തുടരുന്ന​ റോബിൻ ഉത്തപ്പയുടേയും വിഷ്​ണുവിനോദിന്‍റെയും  സെഞ്ച്വറികളാണ്​ കേരളത്തിന്‍റെ ഇന്നിങ്​സിന്​ ഇന്ധനമായത്​. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സഞ്​ജു സാംസൺ അതിവേഗത്തിൽ അർധ സെഞ്ച്വറി കൂടി കുറിച്ചതോടെ കേരളത്തിന്‍റെ സ്​കോർ കുതിച്ചുപാഞ്ഞു. എന്നാൽ തുടർന്നെത്തിയ സചിൻ ബേബി (1), മുഹമ്മദ്​ അസ്​ഹറുദ്ദീൻ (5) എന്നിവർക്ക്​ തിളങ്ങാനാകാത്തതിനാൽ​ കേരള സ്​കോറിങ്​ അൽപ്പം തണുത്തു. വാലറ്റത്ത്​ പൊരുതിയ വത്​സലാണ്​ (46) കേരള സ്​കോർ 350 കടത്തിയത്​.

104 പന്തുകളിൽ നിന്നും എട്ടു ബൗണ്ടറികളും അഞ്ചുസിക്​സറുകളുമടക്കമാണ്​ ഉത്തപ്പ  സെഞ്ച്വറി കുറിച്ചത്​. ഇതോടെ വിജയ്​ ഹസാരെ ​േട്രാഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി ഉത്തപ്പ മാറി. 11 സെഞ്ച്വറികൾ നേടിയ ഉത്തപ്പ യഷ്​പാൽ സിങ്ങിന്‍റെ പത്ത്​ സെഞ്ച്വറികളെന്ന റെക്കോർഡാണ്​ പഴങ്കഥയാക്കിയത്​. അഞ്ചുബൗണ്ടറികളും നാലുസിക്​സറുകളുമടക്കം 107 പന്തിൽ 107 റൺസുമായി വിഷ്​ണുവിനോദ്​ മറുഭാഗത്തും ആഘോഷപൂർവ്വം ബാറ്റുവീശി.

ഉത്തപ്പക്ക്​ ശേഷം ക്രീസിലെത്തിയ സഞ്​ജു തുടക്കം മുതൽ ആക്രമിച്ചാണ്​ കളിച്ചത്​. വെറും 25 പന്തിലാണ്​ സഞ്​ജു അർധ ശതകം പൂർത്തിയാക്കിയത്​. 29 പന്തിൽ 61 റൺസെടുത്ത സഞ്​ജു റെയിൽവേ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ്​ റെയിൽവേസിനെ​ ചെറിയ സ്​കോറിൽ ഒതുക്കാനാകും കേരളത്തിന്‍റെ ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.