അഭിഷേക് മോഹൻ 

കേരള അണ്ടർ 16: അഭിഷേക് മോഹൻ കോച്ച്

തിരുവനന്തപുരം: കേരള അണ്ടർ 16 ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി കേരള മുൻ രഞ്ജി താരവും ഫാസ്റ്റ് ബൗളറുമായ അഭിഷേക് മോഹനെ കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. എസ്.ബി.ഐയിൽ (റാസ്മക്ക് ഫോർ) സീനിയർ അസോസിയറ്റായി ജോലി നോക്കുന്ന താരം, കഴിഞ്ഞ വർഷം ടീമിന്‍റെ സഹ പരിശീലകനായിരുന്നു. 12ാം വയസ്സിൽ കേരള അണ്ടർ 13ൽ അരങ്ങേറ്റം കുറിച്ച അഭിഷേക്, 2015ൽ അണ്ടർ 25 വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറായിരുന്നു.

തുടർന്ന് ഇന്ത്യൻ അണ്ടർ 23 സെലക്ഷൻ ക്യാമ്പിലും ഇടംപിടിച്ചു. കേരളത്തിനായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള അഭിഷേക് മോഹൻ, കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്കാരം രണ്ട് തവണ നേടിയുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്‍റെ മുഖ്യ ബൗളിങ് പരിശീലകനായിരുന്നു. ഭാര്യ ഗ്രീഷ്മ. മകൾ: ഇഷാനി അഭിഷേക്.

Tags:    
News Summary - Kerala Under-16: Abhishek Mohan coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.