രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിങ്സിൽ 457 റൺസാണ് ഗുജറാത്തിനെതിരെ കേരളം അടിച്ചുകൂട്ടിയത്. മൂന്നാം ദിനം ആദ്യ സെഷനിലാണ് കേരളത്തെ പുറത്താക്കാൻ ഗുജറാത്തിന് സാധിച്ചത്. മൂന്നാം ദിനം ആദ്യ സെഷനിലാണ് കേരളം ഓളൗട്ടായത്. 177 റൺസ് നേടി അജയ്യനായി നിന്ന കാസർഗോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിനെ മികച്ച ടോട്ടലിൽ എത്തിച്ചത്.
341 പന്തുകൾ ചെറുത്ത് നിന്ന അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്സറുമടിച്ചാണ് 177 റൺസ് സ്വന്തമാക്കിയത്. ഗുജറാത്ത് ബൗളർമാർക്കൊന്നും അദ്ദേഹം പുറത്താക്കാൻ സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ അസഹ്ർ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ച് നിൽക്കുകയായിരുന്നു. ആദ്യം നായകൻ സച്ചിൻ ബേബിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയ അസ്ഹർ പിന്നീടെത്തിയ സൽമാൻ നിസാറുമൊത്ത് കേരളത്തെ വമ്പൻ സ്കോറിലേക്ക് നയിച്ചു.
വാലറ്റ നിരയിൽ അഹ്മദ് ഇമ്രാൻ (24), ആദിത്യ സർവാതെ (11), എം.ഡി നിഥീഷ് (5) എന്നിവരെ കൂട്ടുനിർത്തിയും അസ്ഹർ പൊരുതി. ഒരു റൺ നേടിയ നെടുമൻകുഴി ബേസിലാണ് അവസാനമായി പുറത്തായ ബാറ്റർ. മികച്ച തുടക്കമായിരുന്നു കേരളത്തിന് ആദ്യ ദിനം ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും റോഹൻ കുന്നുമ്മലും നൽകിയത്. ആദ്യ 20 ഓവർവരെ ക്രീസിൽ ഒരുമിച്ച ഇരുവരും മുപ്പത് റൺസ് വീതം സ്വന്തമാക്കി.
പിന്നീട് ടീമിന്‍റെ ഭാരം തോളിലേറ്റിയ നായകൻ സച്ചിൻ ബേബി 195 പന്തുകളിൽ 69 റൺസ് അടിച്ചെടുത്തു. ഇതിനിടെ അരങ്ങേറ്റതാരം വരുൺ നായനാർ പത്ത് റൺസിന് പുറത്തായിരുന്നു. എങ്കിലും 55 പന്തുകൾ നേരിട്ടു. സൽമാൻ നിസാറും അസ്ഹറുദ്ദീനും ചേർന്ന് ആറാംവിക്കറ്റിൽ 149 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 355-ലെത്തുമ്പോൾ സൽമാൻ വീണു 202 പന്തുകൾ കളിച്ച സൽമാൻ 52 റൺസ് നേടി. ജലജ് സക്സേന (30) റൺസ് നേടി. ഗുജറാത്തിനായി അർസൻ നഗ്വാസ്വല്ല 81 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ചിന്തൻ ഗജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. രവി ബിഷ്ണോയ്, പ്രിയജിത്സിങ് ജഡേജ, വിശാൽ ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.