രഞ്ജി ട്രോഫി ഫൈനലിൽ ബാറ്റ് ചെയ്യവെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8,000 റൺസ് തികച്ച് വിദർഭ താരം കരുൺ നായർ. കേരളത്തിനിടെ ബാറ്റിങ്ങ് ചെയ്യുന്നതിനിടെ 10 റൺസിലെത്തിയപ്പോഴായിരുന്നു താരം 8,000 റൺസ് തികച്ചത്. 114ാം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് കരുൺ നായർ ഈ നേട്ടം കൈവരിക്കുന്നത്.
49 ബാറ്റിങ് ശരാശരിയിൽ 22 ശതകങ്ങളും 35 അർധസെഞ്ച്വറികളും താരത്തിന്‍റെ കരിയറിലുണ്ട്. ഈ സീസണിൽ ഇതുവരെ ഒമ്പത് രഞ്ജി മത്സരങ്ങൾ വിദർഭക്ക് വേണ്ടി കളിച്ച താരം 650ന് മുകളിൽ റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന മികച്ച ഫോം അദ്ദേഹം രഞ്ജിയിലും പുറത്തെടുക്കുകയായിരുന്നു. ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ ഏഴ് മത്സരത്തിൽ നിന്നും അഞ്ച് സെഞ്ച്വറിയടക്കം 752 റൺസാണ് കരുൺ നായർ അടിച്ചുക്കൂട്ടിയത്.
കരുണിന്റെ കരിയറിലെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2013-15 കാലയളവിൽ കർണാടയ്ക്കായി രണ്ടു ഫൈനലുകൾ കളിച്ച താരം കഴിഞ്ഞ സീസണിൽ മുംബൈക്കെതിരായ ഫൈനലിൽ വിദർഭയ്ക്കായി കളിച്ചിരുന്നു.
2013-14 സീസണിലെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ തന്നെ ഫൈനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് കർണാടകയ്ക്കായി കിരീടം നേടി. തൊട്ടടുത്ത സീസണിൽ ഫൈനലിൽ തമിഴ്‌നാടിനെതിരz ട്രിപ്പിൾ സെഞ്ചുറി (328) നേടി കിരീടനേട്ടത്തിനൊപ്പം ഫൈനലിലെ ഹീറോയുമായി.
നിലവിൽ കേരളത്തിനെതിരെയുള്ള ഫൈനൽ 30 റൺസും കടന്ന് മികച്ച ബാറ്റിങ്ങാണ് കരുൺ പുറത്തെടുക്കുന്നത്. മറുവശത്ത് 80 റൺസ് കഴിഞ്ഞ ഡാനിഷ് മലെവറിന് മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്. 24ന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തുയ വിദർഭ നിലവിൽ 140 കടന്നു. നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുക്കെട്ടിലേക്കാണ് മലെവറും കരുണും നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.