'കർഷകരല്ല, അവർ തീവ്രവാദികൾ'; ക്രിക്കറ്റ്​ താരങ്ങൾക്കെതിരെ കങ്കണ

ന്യൂഡൽഹി: കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള ​സംഘർഷം തുടരവേ വിഷയത്തിൽ മധ്യമ നിലപാട്​ സ്വീകരിച്ച ക്രിക്കറ്റ്​ താരങ്ങളെ രൂക്ഷമായി വിമർശിച്ച്​ ബോളിവുഡ്​ താരം കങ്കണ റണാവത്ത്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും ​ഉപനായകൻ രോഹിത്​ ശർമയും കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും പ്രശ്​നം പരിഹരിക്കണമെന്നും 'ഇന്ത്യ ടുഗെദർ' കാമ്പയിനിൽ പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതാണ്​ കങ്കണയെ ചൊടിപ്പിച്ചത്​.

''ഈ ക്രിക്കറ്റ്​ താരങ്ങളെല്ലാം എന്താണ്​ 'ധോബി കാ കുത്താ നാ ഗർ കാ നാ ഗഠ്​കാ' എന്ന പോലെ പെരുമാറുന്നത്​. സ്വന്തം നന്മക്കായുള്ള വിപ്ലവകരമായ നിയമങ്ങളെ കർഷകർ എന്തിന്​​ എതിർക്കണം​?. പ്രശ്​നങ്ങളുണ്ടാക്കുന്നത്​ തീവ്രവാദികളാണ്​. അതുപറയാൻ ഇത്ര പേടിയാണോ?'' -രോഹിത്​ ശർമയുടെ ട്വീറ്റ്​ ഷെയർ ചെയ്​ത്​ കങ്കണ ചോദിച്ചു. വീട്ടിലും അലക്കുസ്ഥലത്തുമല്ലാത്ത അലക്കുകാരന്‍റെ നായയോടാണ്​ ​കങ്കണ താരങ്ങളെ ഉപമിച്ചത്​.


എന്നാൽ കങ്കണയുടെ ട്വീറ്റ്​ തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന്​ കാണിച്ച്​ ട്വിറ്റർ നീക്കിയിട്ടുണ്ട്​. 

Tags:    
News Summary - Kangana Ranaut calls Rohit Sharma 'dhobi ka kutta' for tweet on 'finding a solution'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.