ബംഗളൂരു: അഹ്മദാബാദിലെ മൊേട്ടര സ്റ്റേഡിയത്തിൽ ഒന്നര ദിവസം കൊണ്ട് എല്ലാം അവസാനിപ്പിച്ച് മൂന്നാം ടെസ്റ്റിൽ ചരിത്ര ജയവുമായി മടങ്ങിയ ഇന്ത്യ അടുത്ത ടെസ്റ്റിന് ഒരുങ്ങുേമ്പാൾ ആദ്യമേ അവധി ചോദിച്ച് പേസർ ജസ്പ്രീത് ബുംറ. ഫാസ്റ്റ് ബൗളർമാരെ തുണക്കുന്ന പിങ്ക് ബോളായിട്ടും വേണ്ടെന്നുവെച്ച് വീട്ടിലിരിക്കാൻ ബുംറയെ പ്രേരിപ്പിച്ചതെന്താകുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്ന ചോദ്യം. അതിലേറെ കൗതുകമായത് ഇതേ കുറിച്ച ചോദ്യങ്ങൾക്ക് നായകൻ വിരാട് കോഹ്ലിയുടെ മറുപടി.
മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഒരു പന്തു പോലും എറിയാതെ പുറത്തിരുന്നിട്ടും സ്പിന്നർമാർ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത് ബുംറക്ക് തത്കാലം അവധിയെടുക്കാൻ അവസരമായെന്നാണ് പൊതുവായ സംസാരം. കളി തീർന്നുപോയ രണ്ടു ദിവസങ്ങളിലായി 19 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയത്. അക്സർ പേട്ടൽ ആറും രവി അശ്വിൻ മൂന്നും വിക്കറ്റ് പിഴുതപ്പോൾ മൂന്നു പന്ത് മാത്രമെറിഞ്ഞ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റുമായി തന്‍റെ പങ്കും വഹിച്ചു. സ്പിൻ മാജിക് അക്ഷരാർഥത്തിൽ പുലർന്ന രണ്ടാം ഇന്നിങ്സിൽ അതുകൊണ്ടുതന്നെ ബുംറ ഒന്നിനും വേണ്ടിവന്നില്ല. രണ്ട് ഇന്നിങ്സിലുമായി ഒരു വിക്കറ്റും കിട്ടിയുമില്ല.
അതിനു പിന്നാലെയാണ് വ്യക്തിഗത ആവശ്യം പറഞ്ഞ് താരം ബി.സി.സി.ഐയെ സമീപിച്ചത്. ബുംറയില്ലാതെ തന്നെ എല്ലാം സാധ്യമാകുമെന്ന ഉറപ്പിൽ ബോർഡ് അത് അംഗീകരിക്കുകയും ചെയ്തു. മൂന്നു ടെസ്റ്റിൽ രണ്ടും ജയിച്ച് മുന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റിലെ പ്രകടനം തുണച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡിനെതിരെ കളിക്കാം.
ബുംറയുടെ വിട്ടുനൽകലിനെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോഹ്ലി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാത്: ''ഈ കളി കളിക്കുേമ്പാഴാണ് ജോലി ഭാരം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസ്സിലാക്കിയതെന്ന് ബുംറ പറയുന്നു. നൂറാം കളിയായിട്ടും ഒരു പന്തു പോലും കിട്ടിയില്ലെന്ന് ഇഷിയുടെ വാക്കുകൾ. മൂന്നു പന്തെങ്കിലും കിട്ടിയ സന്തോഷത്തിലാണ് വാഷിങ്ടൺ സുന്ദർ. അവനു പക്ഷേ, ബാറ്റു കിട്ടിയുമില്ല- പാവം. വിചിത്രമായ മത്സരം. എല്ലാം ഇത്ര പെട്ടെന്ന് അവസാനിച്ച ഒരു കളി ഇതുവരെ കളിച്ചിട്ടില്ല''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.