ഇന്ത്യക്ക് തിരിച്ചടി; ജസ്പ്രീത് ബുംറ ലോകകപ്പിനില്ല

ന്യൂഡൽഹി: ​ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പേസ് ബൗളർ ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ കളിക്കില്ല. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്.

ബുംറ ലോകകപ്പിനുണ്ടാവില്ല. പരിക്ക് മൂലം ബുംറക്ക് ആറ് മാസം കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ആസ്​ട്രേലിയക്കെതിരായ പരമ്പരയിൽ ബുംറ കളിച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് ബുംറ ടീമിനൊപ്പം വന്നിരുന്നില്ല.

ഇത് രണ്ടാമത്തെ മുൻനിര താരത്തെയാണ് ​പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കേണ്ടി വരുന്നത്. നേരത്തെ രവീന്ദ്ര ​ജഡേജയും പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും മാറിനിന്നിരുന്നു. കാലിനേറ്റ പരിക്കാണ് ജഡേജക്ക് വിനയായത്. 

Tags:    
News Summary - Jasprit Bumrah Out Of T20 World Cup 2022 Due To Back Stress Fracture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.