ഇ​ഷാ​ൻ കി​ഷ​ൻ 94 പ​ന്തി​ൽ 173; പിന്നാലെ ഇന്ത്യൻ ടീമിലേക്ക്​ വിളിയെത്തി

ഇ​ന്ദോ​ർ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ 94 പ​ന്തി​ൽ​നി​ന്ന് 173 റ​ൺ​സ് നേ​ടി ഇ​ഷാ​ൻ കി​ഷ​ൻ ത​ക​ർ​ത്ത​പ്പോ​ൾ, റെ​ക്കോ​ഡ് ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി ഝാ​ർ​ഖ​ണ്ഡ്. 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ ഝാ​ർ​ഖ​ണ്ഡ് നേ​ടി​യ 422 റ​ൺ​സ്, ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ൽ ഒ​രു ആ​ഭ്യ​ന്ത​ര ടീ​മി​‍െൻറ ഉ​യ​ർ​ന്ന സ്കോ​റാ​യി. തൊട്ടുപിന്നാലെ ഇഷാൻ കിഷനെത്തേടി മറ്റൊരു സ​ന്തോഷവുമെത്തി.

ഇംഗ്ലണ്ടുമായുള്ള ട്വന്‍റി 20 പരമ്പരക്കുള്ള ടീമിൽ ഇഷാനെയും ചേർത്താണ്​ ടീം പ്രഖ്യാപിച്ചത്​. പോയ വർഷം ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിനായും മിന്നും​ പ്രകടനമാണ്​ ഇഷാൻ നടത്തിയത്​. എന്നിട്ടും ആസ്​ട്രേലിയക്കെതിരായ ട്വന്‍റി 20 ടീമിൽ ഇടം നൽകാത്തത്​ ഏറെ വിവാദമായിരുന്നു. വിക്കറ്റ്​ കീപ്പർമാരായ ഋഷഭ്​ പന്തും ഇഷാൻ കിഷനും ടീമിലിടം പിടിച്ചതോടെ മലയാളി താരം സഞ്​ജു സാംസണ്​ ട്വന്‍റി 20 ടീമിൽ ഇടം നഷ്​ടമായിരുന്നു. മുംബൈ ഇന്ത്യൻസിലെ സഹതാരം സൂര്യകുമാർ യാദവും ആദ്യമായി ഇന്ത്യൻ ടീമിലിടം പിടിച്ചിട്ടുണ്ട്​. 

ഇഷാന്‍റെ മിന്നൽ ബാറ്റിങ്ങിൽ 2010ൽ ​റെ​യി​ൽ​വേ​സി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ആ​റു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ നേ​ടി​യ 412 റ​ൺ​സി​‍െൻറ റെ​ക്കോ​ഡാ​ണ് ത​ക​ർ​ന്ന​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശ് കൂ​ട്ട​ത്ത​ക​ർ​ച്ച നേ​രി​ട്ട് 18.4 ഓ​വ​റി​ൽ 98 റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ, ഝാ​ർ​ഖ​ണ്ഡ് 325 റ​ൺ​സി​‍െൻറ കൂ​റ്റ​ൻ വി​ജ​യ​വും സ്വ​ന്ത​മാ​ക്കി. ലോ​ക ലി​സ്​​റ്റ്​ എ ​ക്രി​ക്ക​റ്റി​‍െൻറ​ത​ന്നെ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വി​ജ​യ​മാ​ണ്. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ 2018ൽ ​സി​ക്കി​മി​നെ​തി​രെ ബി​ഹാ​ർ നേ​ടി​യ 292 റ​ൺ​സ് വി​ജ​യ​ത്തി​‍െൻറ റെ​ക്കോ​ഡും ഈ ​ജ​യ​ത്തോ​ടെ ഝാ​ർ​ഖ​ണ്ഡ് സ്വ​ന്തം പേ​രി​ലാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.