​ഐ.പി.എൽ: ബുംറക്ക് പകരം പന്തെറിയാൻ മലയാളി പേസർ

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം മലയാളി പേസർ മുംബൈ ഇന്ത്യൻസ് നിരയിൽ കളിക്കും. നടുവിന് പരിക്കേറ്റതിനാൽ ബുംറക്ക് ഇൗ സീസണിൽ കളിക്കാനാകില്ല. ആഭ്യന്തര മത്സരങ്ങളിൽ ഏറെ പരിചയമുള്ള താരമാണ് സന്ദീപെന്ന് മുംബൈ ഇന്ത്യൻസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 69 ട്വന്റി20 മത്സരങ്ങളടക്കം 200 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 362 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരെ 2021ൽ ട്വന്റി20 മത്സരം കളിച്ച സന്ദീപ് നേരത്തേ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 66 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 69 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച പരിചയമുണ്ട്. 2012 മുതൽ ’20 വരെ കേരള രഞ്ജി ടീമിൽ കളിച്ച സന്ദീപ് നിലവിൽ തമിഴ്നാടിന്റെ താരമാണ്. ബാംഗ്ലൂരിൽ നാളെ റോയൽ ചലഞ്ചേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. സന്ദീപ് പ്ലയിങ് ഇലവനിൽ ഇടംനേടാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ ശ്രദ്ധേയതാരം ജോഫ്ര ആർച്ചറാണ് മുംബൈ ടീമിന്റെ സുപ്രധാന ബൗളർ.

ബംഗാളിന്റെ വിക്കറ്റ്കീപ്പർ- ബാറ്റർ അഭിഷേക് പോറെൽ അപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിന് പകരം ഡൽഹി കാപിറ്റൽസ് ടീമിലെത്തി. കഴിഞ്ഞ രഞ്ജി ട്രോഫി സെമിഫൈനലിലും ഫൈനലിലും യുവതാരമായ അഭിഷേക് സെഞ്ച്വറി നേടിയിരുന്നു.

Tags:    
News Summary - IPL: Malayali pacer to bowl instead of Bumrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.