മുംബൈ: 50 ദിവസത്തിലധികം നീണ്ട ഐ.പി.എൽ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഞായറാഴ്ച സമാപനം. വൈകുന്നേരം 3.30ന് മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ്, രാത്രി 7.30ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടങ്ങൾ നടക്കും. ഗുജറാത്ത് ഇതിനകം പ്ലേ ഓഫിലെത്തുകയും ഹൈദരാബാദ് പുറത്താവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, മുംബൈയെയും ബാംഗ്ലൂരിനെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. ഇരു ടീമിനും ജയത്തിൽ കുറഞ്ഞൊന്നും ആവശ്യമില്ല. നേരിയ പ്രതീക്ഷമാത്രമുള്ള രാജസ്ഥാനും ഇവരുടെ മത്സരഫലത്തിനായി കാത്തിരിപ്പാണ്. ബാംഗ്ലൂർ, രാജസ്ഥാൻ, മുംബൈ ടീമുകൾ 14 പോയന്റ് വീതം നേടി യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.