Posted On
date_range Updated On
date_range ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ
ചെന്നൈ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ടി. ധീരജ് (41), പി. രാജേഷ് കുമാർ (33), വൈ. സന്ദീപ്(33), ടി. കാതേസ് (32), പി. ജിതേന്ദർ (44), എസ്. അങ്കിത് ജെയിൻ (32) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ പെരുമാൾ മുതലി സ്ട്രീറ്റിലെ മൊബൈൽഫോൺ സർവിസ് സെന്റർ കേന്ദ്രമായാണ് പ്രതികൾ അനധികൃത ചൂതാട്ടം നടത്തിയിരുന്നത്. ഇവരിൽനിന്ന് 20,250 രൂപയും മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തു.
ചെന്നൈ സൂപ്പർ കിങ്സും ഹൈദരാബാദും തമ്മിലുള്ള ഐ.പി.എൽ പോരാട്ടത്തിനിടെയായിരുന്നു വാതുവെപ്പെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അതിനിടെ വാതുവെപ്പ് റാക്കറ്റുകളുമായ ബന്ധത്തിന്റെ പേരിൽ എലിഫന്റ് ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കാമേഷ് എന്ന ഹെഡ് കോൺസ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.