Posted On
date_range Updated On
date_range ഋതുരാജ് വീണ്ടും പോസിറ്റിവ്
ദുബൈ: കോവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പർ കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദിന് വീണ്ടും പോസിറ്റിവ്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും താരം ക്വാറൻറീനിൽ തുടരും.
iplരണ്ടാഴ്ചയിലേറെയായി െഎസൊലേഷനിൽ തുടരുന്ന ഋതുരാജിന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് വീണ്ടുംപോസിറ്റിവായത്. ഇദ്ദേഹത്തിനൊപ്പം നേരേത്ത പോസിറ്റിവായ ദീപക് ചഹർ കഴിഞ്ഞാഴ്ചയിലെ പരിശോധനയിൽ നെഗറ്റിവായി മാറിയിരുന്നു.
രണ്ട് കളിക്കാരും 11 സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കുമാണ് ആഗസ്റ്റ് അവസാനം കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഋതുരാജ് ഒഴികെ എല്ലാവരും നെഗറ്റിവായി ടീമിെൻറ ബയോബബ്ൾ സുരക്ഷയിൽ ടീമിനൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.