വീണ്ടും ഗെയിലാട്ടം; മൊഞ്ചോടെ പഞ്ചാബ്​

ഷാർജ: സാക്ഷാൽ ക്രിസ്റ്റഫർ ഹെൻട്രി ഗെയിൽ പഞ്ചാബിനായി വീണ്ടും അവതരിച്ചു. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗെയിലും രാഹുലും അർധശതകവുമായി ഒത്തുചേർന്നതോടെ കിങ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട്​ വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. 8 കളികളിൽ നിന്നും പഞ്ചാബിന്റെ രണ്ടാം ജയം മാത്രമാണിത്. രണ്ടുകളികളിലും തോൽപിച്ചത് ബാംഗ്ലൂരിനെത്തന്നെ.

172 റൺസ്​ വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന്​ മികച്ച തുടക്കമാണ്​ ​രാഹുലും മായങ്ക്​ അഗർവാളും ചേർന്ന്​ നൽകിയത്​. ഇരുവരും ചേർന്ന്​ പവർപ്ലേയിൽ 56 റൺസ്​ അടിച്ചെടുത്തു. മായങ്ക്​ അഗർവാൾ പുറത്തായപ്പോഴും രാഹുൽ ക്രീസിൽ തുടർന്നു.

നിശ്​ചിത 20 ഓവറിൽ ആറ്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ ബംഗളൂരു 171 റൺസെടുത്തത്​. 48 റൺസെടുത്ത കോഹ്​ലിയും അവസാന ഓവറുകളിൽ കേവലം എട്ട്​ പന്തിൽ 25 റൺസെടുത്ത മോറിസുമാണ്​ റോയൽസ്​ നിരയിൽ തിളങ്ങിയത്​.

ഓപ്പണിങ്​ വിക്കറ്റിൽ ആരോൺ ഫിഞ്ചും ദേവ്​ദത്ത്​ പടിക്കലും ചേർന്ന്​ ഭേദപ്പെട്ട തുടക്കമാണ്​ ബംഗളൂരുവിന്​​ നൽകിയത്​. എന്നാൽ, ഓപ്പണിങ്​ വിക്കറ്റിന്​ ശേഷം ബംഗളൂരു ബാറ്റ്​സ്​മാൻമാർക്ക്​ പഞ്ചാബ്​ അധികം സ്വാതന്ത്ര്യം അനുവദിച്ചില്ല.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.