ഇന്ത്യക്ക് തിരിച്ചടി; ഓൾ റൗണ്ടർ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലും കളിക്കില്ല, ലോകകപ്പും സംശയത്തിൽ

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ പരിക്കേറ്റ് ടീമിനു പുറത്തായ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ ട്വന്‍റി20 പരമ്പരയിലും കളിക്കില്ല. ഈമാസം 21ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്.

സുന്ദറിനു പകരക്കാരനായി ഏകദിന സ്ക്വാഡിൽ യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്കാനിങ്ങിന് വിധേയനാക്കിയ താരത്തെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ട്വന്‍റി20 പരമ്പരക്കു മുന്നോടിയായി സുന്ദർ പരിക്കിൽനിന്ന് പൂർണ മോചിതനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ട്വന്‍റി20 ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാണ്. ടെസ്റ്റിക്കുലാർ ടോർഷനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലുള്ള സൂപ്പർ ബാറ്റർ തിലക് വർമയും ട്വന്‍റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ കളിക്കില്ല.

ട്വന്‍റി20 ലോകകപ്പിൽ സുന്ദറിന് കളിക്കാനായില്ലെങ്കിൽ പകരക്കാരായി സായി കിഷോർ, ഷഹബാസ് അഹ്മദ്, ക്രുണാൽ പാണ്ഡ്യ എന്നിവരാണ് പരിഗണനയിലുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി താരമായ ബദോനി ആദ്യമായാണ് ഇന്ത്യൻ സ്ക്വാഡിലെത്തുന്നത്.

ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ താരമാണ് ഈ 26കാരൻ. പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ബദോനിയെ ടീമിലെടുത്തതെന്ന് ഒരുവിഭാഗം വിമർശിച്ചിരുന്നു.

ബാറ്ററും പാർട്‌ടൈം ബോളറും മാത്രമായ ബദോനി, എങ്ങനെ ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിനു പകരക്കാരനാകുമെന്നാണ് പ്രധാനമായും ഇവർ ചോദിക്കുന്നത്. അതേസമയം, രാജ്കോട്ടിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് തോറ്റതോടെ പരമ്പരയിൽ ന്യൂസിലൻഡ് ഒപ്പമെത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​തി​ഥേ​യ​ർ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ (92 പ​ന്തി​ൽ 112 നോ​ട്ടൗ​ട്ട്) ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 284 റ​ൺ​സെ​ടു​ത്തു. കി​വി​ക​ൾ 47.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തി. ക​ളി​യി​ലെ കേ​മ​നാ‍യ ഡാ​രി​ൽ മി​ച്ച​ലി​ന്റെ (117 പ​ന്തി​ൽ 131 നോ​ട്ടൗ​ട്ട് ) ശ​ത​ക​വും വി​ൽ യ​ങ്ങി​ന്റെ (98 പ​ന്തി​ൽ 87) പ്ര​ക​ട​ന​വു​മാ​ണ് വി​ജ​യ​മൊ​രു​ക്കി​യ​ത്. ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ൽ (53 പ​ന്തി​ൽ 56) അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ജ​നു​വ​രി 18ന് ​ഇ​ന്ദോ​റി​ൽ.

Tags:    
News Summary - Injured Washington Sundar ruled out of New Zealand T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.