ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണിന് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. 15 അംഗ ടീമിനെയും മൂന്ന് അംഗ റിസർവ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ക്യാപ്റ്റനും രോഹിത് ശർമ വൈസ് ക്യാപ്റ്റനുമായി തുടരും. മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടീമിന്‍റെ ഉപദേശകനായും നിയമിച്ചു. നിശ്ചിത ഓവര്‍ ടീമിന് ഏറെ നാളായി പുറത്തുള്ള ആര്‍. അശ്വിന്‍ ട്വന്‍റി20 ടീമിൽ ഇടംപിടിച്ചു.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പേട്ടൽ, വരുൺ ചൺക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
റിസർവ് ടീം: ശ്രേയസ് അയ്യർ, ശർദുൽ ഠാക്കൂർ, ദീപക് ചഹർ.
അതേസമയം, സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്േവന്ദ്ര ചഹലിനും ടീമിൽ ഇടംലഭിച്ചില്ല. ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനമാണ് മലയാളി താരം സഞ്ജു വി സാംസണ് തിരിച്ചടിയായത്. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ നയിച്ച ശിഖർ ധവാനും ടീമിൽ ഇല്ല. ഒക്ടോബർ 17 മുതൽ യു.എ.ഇലാണ് ലോകകപ്പ് പോരാട്ടങ്ങൾ.
ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 24ന് പാക്കിസ്ഥാനെതിരെയാണ്. 31ന് ന്യൂസീലൻഡ്, നവംബർ മൂന്നിന് അഫ്ഗാനിസ്ഥാൻ എന്നിങ്ങനെയാണ് ഇന്ത്യയുടെ ഗ്രൂപ് റൗണ്ട് മത്സരക്രമം. നവംബർ പത്തിന് സെമി ഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.