ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്കോഡിനെ പ്രഖ്യാപിക്കുന്നതിൽ കാലതാമസമെടുക്കുമെന്ന് ബി.സി.സി.ഐ. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 12 ആയിരുന്നു. എന്നാൽ ഇതി നീട്ടി നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ. സാധാരണഗതിയിൽ ഐ.സി.സി ടൂർണമെന്‍റിനായി എല്ലാ ടീമുകളും സ്കോഡിനെ ഒരുമാസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് നിയമം. എന്നാൽ കളി ആരംഭിക്കുന്നതിന് അഞ്ച് ആഴ്ചക്ക് മുമ്പ് ടീമിനെ പ്രഖ്യാപിക്കണമെന്നായിരുന്നു അറിയിച്ചത്.
ആസ്ട്രേലിയൻ പര്യടനത്തിലെ തിരക്കുകൾ കണക്കിലെടുത്ത് കൂടുതൽ സമയം നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെ മൂന്ന് ഏകദിന പരമ്പരയിൽ കളിക്കുന്ന താരങ്ങളായിരിക്കും ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സ്കോഡിൽ ഇടം നേടുക,' റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 19നായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂർണമെന്‍റിന് കൃത്യം ഒരു മാസം മുന്നെയായിരിക്കുമിത്. ടൂർണമെന്‍റ് ഓപ്പണറിൽ അതിഥേയരായ പാകിസ്താൻ ന്യൂസിലാൻഡിനെ കറാച്ചിയിൽ നേരിടും. ആദ്യം പ്രഖ്യാപിക്കുന്ന സ്കോഡിൽ നിന്നും മാറ്റങ്ങൾ വരുത്തുവാൻ ടീമുകൾക്ക് സാധിക്കും. 15 അംഗ സ്കോഡാണ് ടീമുകൾക്ക് അനുവധിച്ചിട്ടുള്ളത് ഇവർക്കൊപ്പം മൂന്ന് റിസേർവ് താരങ്ങളെയും അനുവദിച്ചിട്ടുണ്ട്.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സര ട്വന്‍റി-20 പരമ്പരക്കുള്ള സ്കോഡിനെ ഉടനെ തന്നെ പ്രഖ്യാപിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.