ട്വിസ്റ്റില്ല! ഇന്ത്യയെ ഗിൽ നയിക്കും; ഋഷഭ് പന്ത് ഉപനായകൻ; കരുൺ നായർ സ്ക്വാഡിൽ

ഇന്ത്യൻടീമിന്‍റെ ടെസ്റ്റ് നായകനായി യു‍വതാരം ശുഭ്മൻ ഗില്ലിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്ക് മുന്നോടിയായാണ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ വിരമിച്ചതിന് ശേഷം ഇന്ത്യ കളിക്കുന് ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഉപനായകനാകും.

18 അംഗ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സായ് സുദർശന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളി വന്നപ്പോൾ കരുൺ നായർക്ക് വർഷങ്ങൾക്ക് ശേഷം അവസരം ലഭിച്ചു. ദ്രുവ് ജൂറലാണ് പന്തിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പർ. 18 അംഗ ടീമിൽ സർഫറാസ് ഖാന് അവസരമില്ല. പരിക്കിൽ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ഷമി ഈ പരമ്പരയിലും ടെസ്റ്റ് ടീമിലില്ല. അർഷ്ദീപ് സിങ്ങാണ് പകരം സ്ക്വാഡിൽ ഇടം നേടിയത്.

ബോർഡർ ഗവാസ്കറിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണക്കും അവസരം ലഭിച്ചില്ല. ജസ്പ്രീത് ബുംറ പേസ് നിരയെ നയിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഷാർദുൽ ഠാക്കൂർ എന്നിവരാണ് മറ്റ് പേസ് ബൗളർമാർ.

വെറ്ററൻ സൂപ്പർതാരം രവീന്ദ്ര ജഡേജയോടൊപ്പം വാഷിങ്ടൺ സുന്ദറും, യുവതാരം നിതീഷ് കുമാർ റെഡ്ഡിയും ഓൾറൗണ്ടർമാരുടെ സ്ഥാനം അലങ്കരിക്കും. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശ്വസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈഷ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്

Tags:    
News Summary - Indian test team against england Shubman gill will captain indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.