ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ, സ്വീകരിക്കാൻ ആളില്ല - വിഡിയോ

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരും വന്നില്ലെന്ന് വെളിപ്പെടുത്തൽ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിന്റെ മണ്ണിൽ എത്തിയത്. സാധാരണ രീതിയിൽ ആരാധകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് ടീമിനെ സ്വീകരിക്കാറുള്ളത്. എന്നാൽ ഇത്തവണ ആരും തന്നെ എത്തിയില്ലെന്ന് ഇന്ത്യയിൽ നിന്ന് ടീമിന്റെ കൂടെപോയ മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതോടെ ബി.സി.സി.ഐയും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ സൂപ്പർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പരയാണിത്. ശുഭ്മൻ ഗില്ലിൻെറ നേതൃത്വത്തിലുള്ള ടീമിൽ കൂടുതലും യുവ താരങ്ങളാണ്. താരങ്ങളെ കാണാൻ വളരെ കുറച്ച ആരാധകർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരം ഈ മാസം 20 നാണ്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ സന്നാഹ മത്സരം കളിക്കുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Indian team in England for Test series, no one to receive it - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.