വെല്ലിങ്ടൺ: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന് വെള്ളിയാഴ്ച വെല്ലിങ്ടണിലെ ട്വന്റി20 മത്സരത്തോടെ തുടക്കമാവുകയാണ്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ടീം മൂന്ന് ട്വന്റി20 മത്സരങ്ങളും ശിഖർ ധവാൻ നയിക്കുന്ന സംഘം മൂന്നു ഏകദിന മത്സരങ്ങളും ന്യസിലൻഡിൽ കളിക്കും.
ഇന്ത്യൻ ടീമിലുള്ള പേസർ ഭുവനേശ്വർ കുമാർ ട്വന്‍റി20 ക്രിക്കറ്റിലെ അപൂർവ റെക്കോഡിനരികെയാണ്. ഇനി നാലു വിക്കറ്റുകളുടെ ദൂരം മാത്രമാണ് അതിലേക്കുള്ളത്. കീവീസിനെതിരായ പരമ്പരയിൽ നാലു വിക്കറ്റുകൾ നേടിയാൽ ഭുവനേശ്വറിന് ട്വന്‍റി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനാകും. ഈ വർഷം 30 മത്സരങ്ങളിൽനിന്നായി 36 വിക്കറ്റുകളാണ് താരം നേടിയത്.
നിലവിൽ അയർലൻഡ് ബൗളർ ജോഷ്വ ബ്രയാൻ ലിറ്റിലാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. 39 വിക്കറ്റ്. ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമാണ് ഭുവനേശ്വർ. ഇന്ത്യക്കായി 85 ട്വന്‍റി20 മത്സരങ്ങൾ കളിച്ച താരം 89 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നവംബർ 20, 22 ദിവസങ്ങളിൽ ബാക്കിയുള്ള ട്വന്റി20 മത്സരങ്ങളും 25നും 27നും 30നും ഏകദിന മനത്സരങ്ങളും നടക്കും.
ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇശാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്ക്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.