മൈക്കൽ ബ്രേ​സ്‌​വെലും ശുഭ്മൻ ഗില്ലും ട്രോഫിക്കൊപ്പം

പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്

രാ​ജ്കോ​ട്ട്: ഏ​ക​ദി​ന​ പരമ്പരയിലെ ര​ണ്ടാം മത്സരത്തി​ൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കിവീസിനായി ജെ​യ്ഡ​ൻ ലെനോക്സ് അരങ്ങേറും. പരിക്കേറ്റ ഓൾറൗണ്ടർ വീഷിങ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആ​ദ്യ ക​ളി ജ​യി​ച്ച ആതിഥേയർക്ക് സ​മാ​ന ഫ​ലം തു​ട​ർ​ന്നാ​ൽ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ഇ​ന്നേ സ്വ​ന്ത​മാ​ക്കാം. ന്യൂ​സി​ല​ൻ​ഡി​നെ സം​ബ​ന്ധി​ച്ച് ഇ​ത് നി​ല​നി​ൽ​പ്പിന്‍റെ പോ​രാ​ട്ട​മാ​ണ്.

പ്ലേയിങ് ഇലവൻ

  • ഇ​ന്ത്യ: ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, പ്ര​സി​ദ്ധ് കൃ​ഷ്ണ
  • ന്യൂ​സി​ല​ൻ​ഡ്: മൈ​ക്ക​ൽ ബ്രേ​സ്‌​വെ​ൽ (ക്യാ​പ്റ്റ​ൻ), ഡെ​വ​ൺ കോ​ൺ​വേ, മി​ച്ച​ൽ ഹേ, ​ഹെൻറി നി​ക്കോ​ൾ​സ്, വി​ൽ യ​ങ്, സാ​ക്ക് ഫോ​ൾ​ക്സ്, ഡാ​രി​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്സ്, ക്രി​സ്റ്റ്യ​ൻ ക്ലാ​ർ​ക്ക്, കൈ​ൽ ജാ​മി​സ​ൺ, ജെ​യ്ഡ​ൻ ലെ​നോ​ക്സ്

സ്റ്റാ​ർ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഉ​ജ്ജ്വ​ല ഫോം ​മെ​ൻ ഇ​ൻ ബ്ലൂ​വി​ന് ന​ൽ​കു​ന്ന ആ​വേ​ശം ചെ​റു​ത​ല്ല. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര​ത​ല​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ വി​രാ​ടി​ന്റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത് മൂ​ന്ന് സെ​ഞ്ച്വ​റി​ക​ളും നാ​ല് അ​ർ​ധ ശ​ത​ക​ങ്ങ​ളു​മാ​ണ്. വ​ഡോ​ദ​ര​യി​ലെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ച്വ​റി​ക്ക​രി​കി​ലാ​ണ് കോ​ഹ്‌​ലി വീ​ണ​ത്. പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​രാ​യെ​ത്തി​യ ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യ ശു​ഭ്മ​ൻ ഗി​ൽ, മ​ധ്യ​നി​ര​യി​ൽ ശ്രേ​യ​സ് അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ താ​ളം ക​ണ്ടെ​ത്തി​യ​തും ആ​ശ്വാ​സ​മാ​ണ്. ഓ​പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യി​ൽ​നി​ന്നും ഇ​ന്ത്യ വ​ലി​യ സ്കോ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​ന് പി​ന്നാ​ലെ ഓ​ൾറൗ​ണ്ട​ർ വാ​ഷി​ങ്ട​ൺ സു​ന്ദ​റും പ​രി​ക്കേ​റ്റ് പ​ര​മ്പ​ര​യി​ൽ​നി​ന്ന് പു​റ​ത്താ​യിരുന്നു. ആ​യു​ഷ് ബ​ദോ​നി​യെ​യാ​ണ് വാ​ഷി​ങ്ട​ണി​ന് പ​ക​രം ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കി​വി​ക​ളു​ടെ പ്ലേ‍യി​ങ് ഇ​ല​വ​നി​ൽ ഒറ്റ മാറ്റം മാത്രമാണുള്ളത്. ആ​ദ്യ ക​ളി​യി​ൽ ഓ​പ​ണ​ർ​മാ​രാ​യ ഹെൻറി നി​ക്കോ​ൾ​സും ഡെ​വോ​ൺ കോ​ൺ​വേ​യും ന​ൽ​കി​യ ഗം​ഭീ​ര തു​ട​ക്കം മു​ത​ലെ​ടു​ക്കാ​ൻ മ​ധ്യ​നി​ര​ക്ക് ക​ഴി​യാ​തെ പോ​യി. എ​ങ്കി​ലും ഡാ​രി​ൽ മി​ച്ച​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ടീ​മി​നെ 300ലെ​ത്തി​ച്ചു. ബൗ​ളി​ങ്ങി​ൽ കൈ​ൽ ജാ​മി​സ​നും മി​ന്നും പ്ര​ക​ട​നം ന​ട​ത്തി.

Tags:    
News Summary - India vs New Zealand | 2nd ODI | IND vs NZ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.