കോഹ്​ലിയും വീണു; ലോർഡ്​സ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ നെഞ്ചിടിക്കുന്നു

ലണ്ടൻ: 27 റൺസി​െൻറ ലീഡ്​ വഴങ്ങി രണ്ടാം ഇന്നിങ്​സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നെഞ്ചിടിക്കുന്നു. നാലാം ദിനം 25 ഓവർ പൂർത്തിയായപ്പോൾ മൂന്നുവിക്കറ്റിന്​ 56 റൺസാണ്​ ഇന്ത്യയുടെ സമ്പാദ്യം. മികച്ച ഫോമിലുള്ള കെ.എൽ രാഹുൽ (5), ഓപ്പണർ രോഹിത്​ ശർമ (21), മികച്ച തുടക്കം കിട്ടിയ വിരാട്​ കോഹ്​ലി (20) എന്നിവരുടെ വലിയ വിക്കറ്റുകളാണ്​ ഇന്ത്യക്ക്​ നഷ്​ടമായത്​.


ലഞ്ചിന്​ പിരിയു​േമ്പാൾ 29 റൺസ്​ മാത്രമാണ്​​ ഇന്ത്യയുടെ ലീഡ്​. 46 പന്തിൽ നിന്നും മൂന്ന്​ റൺസുമായി പുജാരയും ഒരു റൺസുമായി അജിൻക്യ രഹാനെയുമാണ്​ ക്രീസിലുള്ളത്​. പരമാവധി ക്രീസിൽ പിടിച്ചു നിന്ന്​ നാലാദിനം വലിയ പരിക്കേൽക്കാതെ രക്ഷപ്പെടാനാകും ഇന്ത്യൻ ശ്രമം. ഒരു ദിനം കൂടി ശേഷിക്കവേ വിജയത്തിലെത്താൻ ഇന്ത്യക്ക്​ വലിയ അട്ടിമറികൾ സംഭവിക്കേണ്ടി വരും. ഇംഗ്ലണ്ടിനായി മാർക്​ വുഡ്​ രണ്ടും സം കറൻ ഒരുവിക്കറ്റും വീഴ്​ത്തി.

കെ.എൽ രാഹുലി​െൻറ സെഞ്ച്വറിക്കരുത്തിൽ ഒന്നാ മിന്നിങ്​സിൽ 364 റൺസ്​ പടുത്തുയർത്തിയ ഇന്ത്യക്കെതിരെ 391 റൺസായിരുന്നു ഇംഗ്ലണ്ടി​െൻറ മറുപടി. 180 റൺസെടുത്ത ജോ റൂട്ടി​െൻറ കരുത്തിലാണ് ഇംഗ്ലണ്ട്​ 27 റൺസ്​ ലീഡുയർത്തിയത്​. ​

Tags:    
News Summary - India vs England, 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT