നിലം തൊടീക്കാതെ ഇംഗ്ലണ്ട്​; ​ ഇന്ത്യ 'എട്ടു'നിലയിൽ പൊട്ടി

അഹ്​മദാബാദ്​: ആദ്യ ട്വന്‍റി 20യിൽ ഇന്ത്യയെ എട്ടുവിക്കറ്റിന്​ തകർത്ത്​ ഇംഗ്ലണ്ട്​ ​തുടങ്ങി. ഇന്ത്യ ഉയർത്തിയ 124 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം ഇംഗ്ലണ്ടിന്‍റെ തകർപ്പൻ ബാറ്റിങ്​ നിരക്ക്​ രുചിച്ച്​ നോക്കാൻ പോലുമുണ്ടായിരുന്നില്ല. 32 പന്തിൽ 49 റൺസെടുത്ത ജേസൺ റോയും 24 പന്തിൽ 28 റ​ൺസെടുത്ത ജോസ്​ ബട്​ലറും ചേർന്ന്​ ആദ്യ വിക്കറ്റിൽ തന്നെ മത്സരം തീരുമാനമാക്കിയിരുന്നു. പിന്നാലെ വന്ന ഡേവിഡ്​ മലാനും ജോണി ബാരിസ്​റ്റോയും കളി അവസാനിപ്പിക്കേണ്ട കടമ ഭംഗിയായി നിർവഹിച്ചു. ഇന്ത്യക്കായി വാഷിങ്​ടൺ സുന്ദറും യുസ്​വേന്ദ്ര ചാഹലും ഓരോ വിക്കറ്റ്​ വീതം വീഴ്​ത്തി.

ടോസ്​ നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിന്‍റെ തീരുമാനം ശരിവെച്ചാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ തുടങ്ങിയത്​. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ 48 പന്തിൽ 67 റൺസെടുത്ത ശ്രേയസ്​ അയ്യരാണ്​ വൻ നാണക്കേടിൽ നിന്നും എടുത്തുയർത്തിയത്​.


ഉപനായകൻ​ രോഹിത്​ ശർമക്ക്​ വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യക്കായി ശിഖർ ധവാനും കെ.എൽ രാഹുലുമാണ്​ ഓപ്പൺ ചെയ്​തത്​. ഇന്ത്യൻ സ്​കോർ രണ്ടിൽ നിൽക്കേ ജോഫ്ര ആർച്ചറിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി കെ.എൽ രാഹുൽ വേഗത്തിൽ മടങ്ങി​. തൊട്ടുപിന്നാലെയെത്തിയ വിരാട്​ കോഹ്​ലി റൺസൊന്നുമെടുക്കാതെ വേഗത്തിൽ കീഴടങ്ങി. സ്വതസിദ്ധമായ താളം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്​ലിയെ ഇംഗ്ലീഷ്​ സ്​പിന്നർ ആദിൽ റഷീദ്​ ക്രിസ്​ ജോർദന്‍റെ കൈയ്യിലെത്തിക്കുകയായിരുന്നു. മാർക്​ വുഡിന്‍റെ പന്തിൽ കുറ്റിതെറിച്ച്​ ശിഖർധവാനും (4) മടങ്ങി​യതോട ഇന്ത്യയുടെ നില പരിതാപകരമായി.

തുടർന്നെത്തിയ ഋഷഭ്​ പന്ത്​ സ്​കോറുയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. തുടർന്ന്​ ഹാർദിക്​ പാണ്ഡ്യയെ (21പന്തിൽ 19) കൂട്ടുപിടിച്ച്​ ശ്രേയസ്​ അയ്യർ ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - India vs England, 1st T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.