ജെം..! ജെമീമ; കങ്കാരുക്കളെ തൂക്കി ഇന്ത്യ ഫൈനലിൽ, ജയം അഞ്ച് വിക്കറ്റിന്

മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അസാധ്യമെന്ന് തോന്നിയ കൂറ്റൻ വിജയ ലക്ഷ്യം അപാരമായ മനസാന്നിധ്യം കൊണ്ട് മറികടന്ന ജെമീമ റോഡ്രിഗസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് വിജയശിൽപികൾ. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 49.5 ഓവറിൽ 338 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപത് പന്ത് ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

134 പന്തുകൾ നേരിട്ട ജെമീമ 14 ഫോറുകൾ സഹിതം 127 റൺസുമായി പുറത്താകാതെ നിന്നു. 88 പന്തുകൾ നേരിട്ട കൗർ 89 റൺസെടുത്ത് പുറത്തായി. ഓപണർ ഷഫാലി വർമ 10 ഉം സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന 24 ഉം ദീപ്തി ശർമ 24 ഉം റിച്ച ഘോഷ് 26 ഉം റൺസെടുത്ത് പുറത്തായി. 19 റൺസുമായി അമൻജ്യോത് കൗർ പുറത്താകാതെ നിന്നു.  

ആശങ്കയോടെയാണ് ഇന്ത്യ മറുപടി ബാറ്റിങ് തുടങ്ങിയത്. ഇടവേളക്ക് ശേഷം ടീമിലെത്തിയ ഓപണർ ഷഫാലി വർമ (അഞ്ച് പന്തിൽ 10) രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നൽകിയെങ്കിലും തഹ് ലിയ മക്ഗ്രാത്ത് എറിഞ്ഞ രണ്ടാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സ്കോർ ബോർഡിൽ അപ്പോൾ 13. പകരമെത്തിയ ജെമീമക്കൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ച ഓപണർ സ്മൃതി മന്ദാനയെ (24 പന്തിൽ 24) പത്താം ഓവറിൽ വിക്കറ്റ് കീപ്പറും ഓസീസ് നായികയുമായ അലീസ ഹീലി പിടികൂടി. കിം ഗാർത്തിനായിരുന്നു വിക്കറ്റ്. രണ്ടിന് 59.

ജെമീമ-ഹർമൻ കൂട്ടുകെട്ട് സ്കോർ മുന്നോട്ട് നീക്കിയതോടെ ഗാലറിയിൽ ആഹ്ലാദം മിന്നിമറിഞ്ഞു. എതിർ ബൗളർമാരുടെയും ഫീൽഡർമാരുടെയും ശ്രമങ്ങളെയെല്ലാം അതിജീവിച്ച സഖ്യം സ്കോർ 100ഉം 150ഉം 200 കടത്തി ക്രീസിൽ തുടർന്നു. ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് എന്ന് തോന്നിക്കവെ 36ാം ഓവറിൽ ഹർമന് മടക്കം. പത്ത് ഫോറും രണ്ട് സിക്സുമടങ്ങിയ നായികയുടെ ഇന്നിങ്സ് അന്നബെൻ സതർലൻഡിന്റെ പന്തിൽ ആഷ് ലി ഗാർഡ്നറുടെ കൈകളിൽ അവസാനിച്ചു. മൂന്നാം വിക്കറ്റിൽ 167 റൺസാണ് ഈ കൂട്ടുകെട്ട് ചേർത്തത്. സ്കോർ മൂന്നിന് 226.

ദീപ്തി ശർമ നന്നായി തുടങ്ങിയെങ്കിലും 17 പന്തിൽ 24 റൺസടിച്ച് റണ്ണൗട്ടായി. 41ാം ഓവറിൽ ദീപ്തി തിരിഞ്ഞുനടക്കുമ്പോൾ സ്കോർ 264. നേരിട്ട 115ാം പന്തിൽ ജെമീമയുടെ ശതകം പിറന്നു. അപ്പുറത്ത് റിച്ച ഘോഷ് നടത്തിയ തകർപ്പനടികൾ കൂടിയായപ്പോൾ ഇന്ത്യ ഫൈനലിലേക്ക് അടുത്തു. രണ്ട് വീതം ഫോറും സിക്സുമടക്കം 16 പന്തിൽ 26 റൺസ് നേടിയ റിച്ചയെ 46ാം ഓവറിൽ ഗാർത്ത് പിടിച്ച് സതർലൻഡിന് മറ്റൊരു വിക്കറ്റ് സമ്മാനിക്കുമ്പേൾ ഇന്ത്യ 310ലെത്തിയിരുന്നു. അമൻജോത് കൗർ (എട്ട് പന്തിൽ 15) ബൗണ്ടറിയടിച്ചാണ് വിജയ റൺസ് നേടിയത്. 17 ഫോറുൾപ്പെടുന്നതായിരുന്നു ജെമീമയുടെ ഇന്നിങ്സ്. 

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് 338 റൺസ് കെട്ടിപ്പടുത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്‌ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്‌ലീ ഗാർഡ്‌നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.

ആ​റാം ഓ​വ​റി​ൽ ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യ അ​ലീ​സ ഹീ​ലി​യെ (5) ക്രാ​ന്തി ഗൗ​ഡ് ബൗ​ൾ​ഡാ​ക്കി​യെ​ങ്കി​ലും കം​ഗാ​രു നാ​ട്ടു​കാ​ർ പി​ന്നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ര​ണ്ടാം വി​ക്ക​റ്റി​ൽ ലി​ച്ച്ഫീ​ൽ​ഡ്-​പെ​റി സ​ഖ്യം 28ാം ഓ​വ​ർ​വ​രെ തു​ട​ർ​ന്നു. 77 പ​ന്തി​ലാ​യി​രു​ന്നു ലി​ച്ച്ഫീ​ൽ​ഡി​ന്റെ ശ​ത​കം. ഓ​പ​ണ​റെ അ​മ​ൻ​ജോ​ത് കൗ​ർ കു​റ്റി​തെ​റി​പ്പി​ച്ച് വി​ടു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ 180. ബെ​ത്ത് മൂ​ണി 22 പ​ന്തി​ൽ 24 റ​ൺ​സ് ചേ​ർ​ത്ത് ശ്രീ​ച​ര​ണി​ക്ക് വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡി​നെ (3) ച​ര​ണി സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ചു. നാ​ലി​ന് 228.

മ​റു​ത​ല​ക്ക​ലു​ണ്ടാ​യി​രു​ന്ന പെ​റി 40ാം ഓ​വ​റി​ലാ​ണ് വീ​ണ​ത്. രാ​ധ യാ​ദ​വി​ന്റെ പ​ന്തി​ൽ സ്റ്റ​മ്പി​ള​കി തി​രി​ഞ്ഞു​ന​ട​ക്കു​മ്പോ​ൾ 250ന് ​അ​രി​കി​ലെ​ത്തി​യി​രു​ന്നു ഓ​സീ​സ്. ത​ഹ്‌​ലി​യ മ​ക്ഗ്രാ​ത്ത് (12) റ​ണ്ണൗ​ട്ടാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ഗാ​ർ​ഡ്ന​റാ​ണ് സ്കോ​ർ 300 ക​ട​ത്തി​യ​ത്. കിം ​ഗാ​ർ​ത്ത് (17), അ​ലാ​ന കി​ങ് (4), സോ​ഫി മൊ​ളി​ന്യൂ​സ് (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു ബാ​റ്റ​ർ​മാ​ർ. ഇ​ന്ത്യ​ക്കു​വേ​ണ്ടി ശ്രീ ​ച​ര​ണി​യും ദീ​പ്തി ശ​ർ​മ​യും ര​ണ്ടു​വീ​ത​വും ക്രാ​ന്തി ഗൗ​ഡ്, അ​മ​ൻ​ജോ​ത് കൗ​ർ, രാ​ധ യാ​ദ​വ് എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Tags:    
News Summary - india vs Australia women's world cup semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.