വനിത ലോകകപ്പ് ക്രിക്കറ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനം

ന്യൂഡൽഹി: വനിത ലോകകപ്പ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനതുക. ​ട്രോഫിക്കൊപ്പം ലോകകപ്പ് ജയിച്ച ഒരു ടീമിനും നൽകാത്ത സമ്മാനത്തുകയാണ് ഐ.സി.സി വനിതലോകകപ്പ് വിജയികൾക്ക് നൽകുന്നത്. 39.78 കോടി രൂപയാണ് ഐ.സി.സി സമ്മാനത്തുകയായി നൽകുന്നത്. ഇതുവരെ പുരുഷ-വനിതത ലോകകപ്പ് വിജയികൾക്ക് ഇത്രയും വലിയ സമ്മാനത്തുക ഐ.സി.സി നൽകിയിട്ടില്ല.

ഈ വർഷം സെപ്തംബറിലാണ് വനിത ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചത്. വിജയികൾക്കുള്ളത് ഉൾപ്പടെ ആകെ 13.88 മില്യൺ യു.എസ് ഡോളർ(123 കോടി) മൂല്യമുള്ള സമ്മാനങ്ങളാണ് ഐ.സി.സി പ്രഖ്യാപിച്ചത്. 2022ലെ സമ്മാനവുമായി താരതമ്യം ചെയ്യുമ്പോൾ 292 ശതമാനം അധികമാണിത്. വിജയികൾക്ക് 4.48 മില്യൺ ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് ഐ.സി.സി നൽകുക. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 239 ശതമാനം അധികമാണ്. റണ്ണേഴ്സ് അപ്പിന് 2.24 മില്യൺ ഡോളറിന്റെ സമ്മാനം നൽകും. കഴിഞ്ഞ പുരുഷ ലോകകപ്പിൽ നാല് മില്യൺ ഡോളറിന്റെ സമ്മാനങ്ങളാണ് ഐ.സി.സി നൽകിയത്.

അ​ര​നൂ​റ്റാ​ണ്ടോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പാ​ണ്. ഇ​തി​നി​ടെ ഇ​ന്ത്യ​യു​ടെ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ര​ണ്ടു​ത​വ​ണ വീ​തം ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ലോ​ക രാ​ജാ​ക്ക​ന്മാ​രാ​യി. പ​ക്ഷേ, ഇ​ക്കാ​ല​മ​ത്ര​യാ​യി​ട്ടും ഏ​ക​ദി​ന​ത്തി​ലോ കു​ട്ടി​ക്രി​ക്ക​റ്റി​ലോ റാ​ണി​മാ​രാ​യി വാ​ഴാ​ൻ വി​മ​ൻ ഇ​ൻ ബ്ലൂ​വി​നാ​യി​ല്ല. ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ഴെ​ല്ലാം തോ​ൽ​വി‍യാ​യി​രു​ന്നു ഫ​ലം. ഏ​ക​ദി​ന​ത്തി​ൽ ര​ണ്ടും ട്വ​ന്റി20​യി​ൽ ഒ​രു​വ​ട്ട​വും കി​രീ​ട​ത്തി​ന​രി​കി​ലേ​ക്കു​യ​ർ​ന്ന് നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് പ​തി​ച്ചു. അ​തെ​ല്ലാം മാ​യ്ച്ച് ന​വി മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ ആ​കാ​ശ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു വി​ജ​യ ന​ക്ഷ​ത്ര​മു​ദി​ക്കു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് 145 കോ​ടി ഇ​ന്ത്യ​ക്കാ​ർ. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ക​പ്പ് ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ ഗാ​ല​റി​യി​ലെ നീ​ല​സാ​ഗ​ര​വും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലി​രു​ന്ന് ക​ളി വീ​ക്ഷി​ക്കു​ന്ന ആ​രാ​ധ​ക​രും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളി​ല​ലി​യും.

2005ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ ഫൈ​ന​ലി​ൽ. മി​താ​ലി രാ​ജ് ന​യി​ച്ച സം​ഘ​ത്തി​ന് പ​ക്ഷേ ആ​സ്ട്രേ​ലി​യ​ക്ക് മു​ന്നി​ൽ കി​രീ​ടം അ​ടി​യ​റ​വെ​ക്കേ​ണ്ടി​വ​ന്നു. 2017ൽ ​ഇം​ഗ്ല​ണ്ടി​ലാ​യി​രു​ന്നു മ​റ്റൊ​രു ഫൈ​ന​ൽ പ്ര​വേ​ശ​നം. മി​താ​ലി​ത​ന്നെ​യാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. ഹ​ർ​മ​ൻ​പ്രീ​തും സൂ​പ്പ​ർ താ​രം സ്മൃ​തി മ​ന്ദാ​ന​യും ഓ​ൾ റൗ​ണ്ട​ർ ദീ​പ്തി ശ​ർ​മ​യു​മെ​ല്ലാം ക​ളി​ച്ച ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ലീ​ഷു​കാ​രോ​ട് മു​ട്ടു​മ​ട​ക്കി. മൂ​ന്നാം ഫൈ​ന​ലി​ൽ പി​ഴ​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ. സെ​മി ഫൈ​ന​ലി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ നേ​ടി​യ റെ​ക്കോ​ഡ് ജ​യം ആ​ത്മ​വി​ശ്വാ​സം പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - India To Earn Record Prize Money If They Win Women's World Cup Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.