ട്വന്‍റി20 പരമ്പര ഇന്ത്യക്ക്; ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോൽപിച്ചു; ശ്രേയസ് അയ്യർക്ക് അർധ സെഞ്ച്വറി

ധ​രം​ശാ​ല: വെസ്റ്റിൻഡീസിനുപിന്നാലെ ശ്രീലങ്കക്കെതിരെയും ട്വന്റി20 പരമ്പര കരസ്ഥമാക്കി രോഹിത് ശർമയും സംഘവും. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റ് ജയം നേടിയാണ് ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ അഭേദ്യമായ 2-0 ലീഡ് നേടിയത്. മൂന്നാം മത്സരം ഞായറാഴ്ച നടക്കും. ആ​ദ്യം ബാ​റ്റു​ചെ​യ്ത ല​ങ്ക 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 183 റ​ൺ​സെടുത്തപ്പോൾ ഇന്ത്യ 17 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.

തുടർച്ചയായ രണ്ടാം കളിയിലും തിളങ്ങിയ ശ്രേയസ് അയ്യരുടെ (44 പന്തിൽ നാലു സിക്സും ആറു ഫോറുമടക്കം പുറത്താവാതെ 74) മികവിലായിരുന്നു ഇന്ത്യയുടെ വിജയം. മലയാളി താരം സഞ്ജു സാംസണും (25 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 39) രവീന്ദ്ര ജദേജയും (18 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം പുറത്താവാതെ 45) മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ രോഹിത് ശർമ (1), ഇഷാൻ കിഷൻ (16) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

53 പ​ന്തി​ൽ 75 റ​ൺ​സ​ടി​ച്ച ഓ​പ​ണ​ർ പാ​തും നി​സാ​ങ്ക​യും 19 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 47 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ദാ​സു​ൻ ശാ​ന​ക​യു​മാ​ണ് ല​ങ്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. 14.4 ഓ​വ​റി​ൽ നാ​ലി​ന് 102 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ല​ങ്ക​യെ ഇ​രു​വ​രും ചേ​ർ​ന്ന് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. അ​വ​സാ​ന അ​ഞ്ചു ഓ​വ​റി​ൽ ല​ങ്ക 80 റ​ൺ​സ​ടി​ച്ചു. ഹ​ർ​ഷ​ൽ പ​ട്ടേ​ൽ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ മാ​ത്രം 23 റ​ൺ​സ് പി​റ​ന്നു. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ പ​ന്തെ​റി​ഞ്ഞ അ​ഞ്ചു പേ​രും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സൂ​ക്ഷ്മ​ത​യോ​ടെ തു​ട​ങ്ങി​യ ല​ങ്ക വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ എ​ട്ടോ​വ​റി​ൽ 60 റ​ൺ​സ് ചേ​ർ​ത്തു.

Tags:    
News Summary - india sri lanka t20 match: India won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.