ഇന്ത്യൻ ജഴ്​സിയണിഞ്ഞ്​ ടീമിനൊപ്പം 'നൈസായി' ഗ്രൗണ്ടിലേക്ക്​ കടന്നു കയറിയയാൾ പിടിയിൽ VIDEO

ലണ്ടൻ: ലോർഡ്​സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്​റ്റി​െൻറ മൂന്നാം ദിവസം ഗ്രൗണ്ടിലേക്ക്​ നുഴഞ്ഞുകയറിയ വിരുതൻ പിടിയിൽ. ലഞ്ച്​ കഴിഞ്ഞ്​ ഇന്ത്യൻ ടീം ഗ്രൗണ്ടിലേക്ക്​ കയറിയപ്പോഴായിരുന്നു ഇന്ത്യൻ ടീം ജഴ്​സിയണിഞ്ഞ്​ ഒരു അപരിചിതൻ ഗ്രൗണ്ടിലേക്ക്​ നുഴഞ്ഞു കയറിയത്​.

ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ ഗ്രൗണ്ടി​െലത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ താൻ ഇന്ത്യൻ കളിക്കാരനാണെന്നും ത​െൻറ ജഴ്​സിയിൽ ബി.സി.സി.ഐ ലോഗോയുണ്ടെന്നും ഇയാൾ സുരക്ഷ ഉദ്യോഗസ്ഥർക്ക്​ വിവരിച്ചു നൽകിയത്​ എല്ലാവരിലും ചിരിയുയർത്തി. ഒരു ഇംഗ്ലീഷ് ആരാധകനാണ് ഗ്രൗണ്ടിലെത്തിയയാൾ. ബൈജൂസ് എന്നെഴുതിയ ഇന്ത്യയുടെ അതേ ടെസ്റ്റ് ജഴ്‌സി അണിഞ്ഞാണ് ഇയാള്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നത്.

ജഴ്‌സിയുടെ പിന്നില്‍ നമ്പര്‍ അറുപത്തിയൊമ്പതിനൊപ്പം ജാര്‍വോ എന്നും എഴുതിയിരുന്നു. രംഗങ്ങൾ കണ്ട്​ മുഹമ്മദ് സിറാജടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ഒടുവില്‍ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയായിരുന്നു.

Tags:    
News Summary - india-england test dramatic scenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT