അഞ്ചുവിക്കറ്റുമായി ആൻഡേഴ്​സൺ; രണ്ടാം ദിനം ഇന്ത്യക്ക്​ കുരുക്കിട്ട്​ ഇംഗ്ലീഷുകാർ

ലണ്ടൻ: പടുകൂറ്റൻ സ്​കോറുയർത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക്​ വിലങ്ങിട്ട്​ ഇംഗ്ലീഷ്​ ബൗളർമാർ. മൂന്നിന്​ 276 റൺസ്​ എന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ബാറ്റിങ്​ തുടങ്ങിയ ഇന്ത്യ 364 റൺസിന്​ പുറത്തായി. അഞ്ചുവിക്കറ്റുമായി ലോർഡ്​സിന്‍റെ സുവർണതാളുകളിൽ വീണ്ടും ഇടംപിടിച്ച ജെയിംസ്​ ആൻഡേഴ്​സണാന്​ ഇന്ത്യ​​ക്ക്​ കുരുക്കിട്ടത്​​. മാർക്​വുഡും റോബിൻസണും രണ്ടുവിക്കറ്റുകൾ വീതം വീഴ്​ത്തി.

രണ്ടാം ദിനം ഇന്ത്യക്ക്​ ആദ്യം നഷ്​ടമായത്​ 129 റൺസുമായി മിന്നും ഫോമിലുണ്ടായിരുന്ന കെ.എൽ രാഹുലിനെയാണ്​. സിബിലിയുടെ കൈകളിലെത്തിച്ച്​ റോബിൻസണാണ്​ രാഹുലിന്‍റെ തേരോട്ടം അവസാനിപ്പിച്ചത്​.


തൊട്ടുപിന്നാലെ നിലയുറപ്പിക്കും മു​േമ്പ അജിൻക്യ രഹാനെയെ (1) റൂട്ടിന്‍റെ കൈകളിലെത്തിച്ച്​ ആൻഡേഴ്​സൺ തുടങ്ങി. തുടർന്നുള്ളവരിൽ ​ഋഷഭ്​ പന്തിനും (37), രവീന്ദ്ര ജദേജക്കും (40) മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. മുഹമ്മദ്​ ഷമി, ജസ്​പ്രീസ്​ ബുംറ എന്നിവർ റൺസൊന്നുമെടുക്കാതെയും ഇശാന്ത്​ ശർമ എട്ടു റൺസിനും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ വിക്കറ്റൊന്നും നഷ്​ടമാകാതെ 15 റൺസ്​ എന്ന നിലയിലാണ്​. ഒൻപത്​ റൺ​സുമായി റോറി ബേൺസും അഞ്ചു റൺസുമായി ഡൊമിനിക്​ സിബിലിയുമാണ്​ ക്രീസിൽ.

Tags:    
News Summary - india england second test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.