ഒന്നാം ടെസ്റ്റ്​: ഇശാന്തും നദീമും ഇന്ത്യൻ ടീമിൽ, ടോസ്​ നേടിയ ഇംഗ്ലണ്ട്​ ബാറ്റ്​ ചെയ്യും

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ടോസ്​​ നേടിയ ഇംഗ്ലണ്ട്​ ബാറ്റിങ്​ ​തെരഞ്ഞെടുത്തു. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാമത്തെ ഫൈനലിസ്​റ്റിനെ നിശ്ചയിക്കാൻ പോകുന്ന പരമ്പരയായതിനാൽ തന്നെ ഇരു ടീമുകൾക്കും ഓരോ മത്സരങ്ങളും നിർണായകമാണ്​. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന്​ ജയിക്കാനായാൽ ഇന്ത്യക്ക്​ ന്യൂസിലൻഡുമായി ഫൈനൽ ഉറപ്പിക്കാം.

നീണ്ട 11 മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ഇന്ത്യയിൽ അന്താരാഷ്​ട്ര ക്രിക്കറ്റിന്‍റെ ആരവമുയരുന്നത്​. മൂന്ന്​ സ്​പിന്നർമാരെയാണ്​ ഇന്ത്യ ചെപ്പോക്കിൽ കളിപ്പിക്കുന്നത്​. ആർ. അശ്വിനും വാഷിങ്​ടൺ സുന്ദറിനുമൊപ്പം ശഹബാസ്​ നദീം പന്തെറിയും. പരിക്കിനെത്തുടർന്ന്​ ഓസീസ്​ പര്യടനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഇശാന്ത്​ ശർമ തിരിച്ചെത്തി.

ഇംഗ്ലീഷ്​ ടീമിൽ ഓൾറൗണ്ടർ മുഈൻ അലിക്കും പേസ്​ ബൗളർ സ്റ്റുവർട്ട്​ ബ്രോഡിനും ഇടം നേടാനായില്ല. ജോഫ്ര ആർച്ചറും ജെയിംസ്​ ആൻഡേഴ്​സണുമാകും ബെൻ സ്​റ്റോക്​സിനൊപ്പം പേസ്​ അറ്റാക്കിന്​ നേതൃത്വം നൽകുക.

2012ൽ ഇന്ത്യയിൽ വെച്ച്​ ടെസ്റ്റ്​ കരിയർ ആരംഭിച്ച ഇംഗ്ലീഷ്​ നായകൻ ജോ റൂട്ടിന്‍റെ 100ാം മത്സരവും ഇന്ത്യയിൽ വെച്ച്​ തന്നെയാണെന്ന ആകസ്​മികതയും മത്സരത്തിനുണ്ട്​​. റൂട്ടിന്‍റെ 50ാം ടെസ്റ്റും ഇന്ത്യക്കെതിരെയായിരുന്നു.

ടീം ഇന്ത്യ:

വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഋഷഭ്​ പന്ത്​ (വിക്കറ്റ്​ കീപ്പർ), വാഷിങ്​ടൺ സുന്ദർ, ആർ. അശ്വിൻ, ശഹബാസ്​ നദീം, ജസ്​പ്രീത്​ ബൂംറ, ഇശാന്ത്​ ശർമ

ഇംഗ്ലണ്ട്​:

ജോ റൂട്ട്​ (ക്യാപ്​റ്റൻ), റോറി ബേൺസ്​, ഡൊമിനിക്​ സിബ്​ലി, ഡാനിയൽ ലോറൻസ്​, ബെൻ സ്​റ്റോക്​സ്, ഒലി പോപ്​, ജോസ്​ ബട്​ലർ (വിക്കറ്റ്​ കീപ്പർ), ഡൊമിനിക്​ ബെസ്​, ജോഫ്ര ആർച്ചർ, ജാക്ക്​ ലീച്ച്​, ജെയിംസ്​ ആൻഡേഴ്​സൺ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.