ഐ.സി.സി ട്വന്‍റി20 റാങ്കിങ്ങിൽ അഞ്ചാമതെത്തി കോഹ്​ലി; 20 പോയിന്‍റ്​ ചാടിക്കടന്ന്​ ബട്​ലർ


ദുബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായ അർധ സെഞ്ച്വറികളുമായി ടീമി​ന്‍റെ പ്രകടനങ്ങളിൽ നിർണായക സാന്നിധ്യമായി മാറിയ വിരാട്​ കോഹ്​ലിക്ക്​ ഏറ്റവുമൊടുവിലെ ട്വന്‍റി20 രാജ്യാന്തര റാങ്കിങ്ങിൽ കുതിപ്പ്​. 47 റേറ്റിങ്​ പോയിന്‍റുകൾ കയറി അഞ്ചാമതെത്തി. പരമ്പരയിലെ രണ്ട്​, മൂന്ന്​ ട്വന്‍റി20കളിൽ 73, 77 റൺസുകളായിരുന്നു താരത്തിന്‍റെ സമ്പാദ്യം. അതേ സമയം, മൂന്നാം കളിയിൽ ടീമിനെ വിജയിപ്പിച്ച 83 റൺസുമായി വിക്കറ്റ്​ കീപർ ബാറ്റ്​സ്​മാൻ ജോസ്​ ബട്​ലർ വീണ്ടും ആദ്യ 20ലെത്തി.

ഇന്ത്യൻ നിരയിൽ വാഷിങ്​ടൺ സുന്ദർ രണ്ട്​ സ്​ഥാനം ഉയർന്ന്​ 11ാമതെത്തി. ശ്രേയസ്​ അയ്യർ 31ാമനായി. റിഷഭ്​ പന്ത്​ 30 സ്​ഥാനമുയർന്ന്​ 80ാമനുമായി.

Tags:    
News Summary - ICC Men’s T20I player rankings: Kohli jumps to 5th place, Buttler advances to top 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.