രണ്ടര വർഷത്തെ ഇടവേളക്കുശേഷം സെഞ്ച്വറി വഴിയിൽ തിരിച്ചെത്തിയ സൂപ്പർ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. കളിക്കാരനെന്ന നിലയിൽ 33കാരനായ കോഹ്‌ലി തന്നെക്കാൾ കഴിവുള്ളവനാണെന്ന് ഗാംഗുലി പറഞ്ഞു.
കോഹ്‌ലി കളി തുടരുമെന്നും ഇന്ത്യൻ ജഴ്സിയിൽ തന്നെക്കാൾ കൂടുതൽ മത്സരത്തിൽ കളിക്കാനാകുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി വ്യക്തമാക്കി. 'താരതമ്യപ്പെടുത്തൽ ഒരു കളിക്കാരനെന്ന നിലയിൽ കഴിവിന്റെ അടിസ്ഥാനത്തിലാകണം. അവൻ എന്നെക്കാൾ സമർഥനാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വ്യത്യസ്ത തലമുറകളിൽ കളിച്ചു, ഞങ്ങൾ ധാരാളം ക്രിക്കറ്റ് കളിച്ചു. ഞാൻ എന്റെ തലമുറയിൽ കളിച്ചു, അവൻ (കോഹ്‌ലി) കളി തുടരും, ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കും. നിലവിൽ, അവനേക്കാൾ കൂടുതൽ ഞാൻ കളിച്ചിട്ടുണ്ട്, പക്ഷേ അവൻ അത് മറികടക്കും. അവൻ കഴിവുള്ളവനാണ്' -ഗാംഗുലി പ്രതികരിച്ചു.
ബി.സി.സി.ഐ പ്രസിഡന്‍റ് ഇത് ആദ്യമായല്ല കോഹ്‌ലിയെ പ്രശംസിക്കുന്നത്. ഏഷ്യ കപ്പിനു മുന്നോടിയായി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി വലിയ കളിക്കാരനാണെന്നും ടൂർണമെന്‍റിൽ ഫോം കണ്ടെത്തുമെന്നും പ്രതീക്ഷ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.