അവിടെ നടക്കുന്നതെന്താണെന്ന് അറിയില്ല; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സൗരവ് ഗാംഗുലി

ന്യൂഡൽഹി: ജന്തർമന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അവരെ പോരാടാൻ അനുവദിക്കുവെന്ന് ഗാംഗുലി പറഞ്ഞു. അവിടെ നടക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല.

പ്രതിഷേധത്തെ കുറിച്ച് പത്രങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഉള്ളത്. കായിക മേഖലയിൽ നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ അതിനെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജ്യത്തിനായി ഒരുപാട് നേട്ടമുണ്ടാക്കിയവരാണ് ഗുസ്തിതാരങ്ങൾ. അവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാംഗുലി പറഞ്ഞു.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​ ജന്തർമന്ദിറിൽ നടക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. സമരവേദിയിൽ കഴിഞ്ഞ ദിവസം ​പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. നേരത്തെ സമരം സംബന്ധിച്ച പി.ടി ഉഷയുടെ പ്രതികരണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.


Tags:    
News Summary - I really don't know what's happening there: Ganguly on wrestlers' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.