തേവാത്തിയ വീണ്ടും തീയായി; രാജസ്ഥാൻ വിജയവഴിയിൽ

ദുബൈ: സീസണി​െൻറ തുടക്കത്തിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കണ്ടത്​ യാദൃശ്ചികമല്ലെന്ന്​ തെളിയിച്ച്​ രാഹുൽ തേവാത്തിയ നിറഞ്ഞാടിയതോടെ രാജസ്ഥാൻ റോയൽസ്​ വിജയ വഴിയിൽ തിരിച്ചെത്തി. 28 പന്തിൽ 45 റൺസെടുത്ത തേവാത്തിയക്കൊപ്പം 26 പന്തിൽ നിന്നും 42 റൺസെടുത്ത റിയാൻ പരാഗും അടിച്ചുതകർത്തു. ഏഴുമത്സരങ്ങളിൽ നിന്നും രാജസ്ഥാ​െൻറ മൂന്നാം വിജയമാണിത്​.

സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ഉയർത്തിയ കടുത്ത വെല്ലുവിളി അവസാന ഓവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ​ രാജസ്ഥാൻ മറികടക്കുകയായിരുന്നു​.ജയ പരാജയങ്ങൾ മാറിമറഞ്ഞ മത്സരത്തിൽ പതിയെത്തുടങ്ങിയ തേവാത്തിയയും പരാഗും അവസാനഓവറുകളിൽ അടിച്ചുതകർത്തതോടെ വിജയം രാജസ്ഥാ​െൻറ തീര​ത്ത്​ അടുക്കുകയായിരുന്നു.


ഹൈദരാബാദ്​ ഉയർത്തിയ 158 റൺസ്​ പിന്തുടർന്നിറങ്ങിയ രാജസ്ഥാ​െൻറ തുടക്കം തകർച്ചയോടെയായിരുന്നു. സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ബെൻസ്​റ്റോക്​സ്​ (5), ജോസ്​ ബട്​ലർ(16), സ്​റ്റീവൻ സ്​മിത്ത്​ (5) എന്നിവരെ എളുപ്പത്തിൽ നഷ്​ടപ്പെട്ട രാജസ്ഥാനായി 26 റൺസെടുത്ത സഞ്​ജു സാംസണും 18 റൺസെടുത്ത റോബിൻ ഉത്തപ്പയും ഒത്തുചേർന്നതോടെയാണ്​ തകർച്ചയിൽ നിന്നും കരകയറിയത്​. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ ഖലീൽ അഹമ്മദ്​, റാഷിദ്​ ഖാൻ എന്നിവർ ഹൈദരാബാദിനായി രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി.

48 റൺസെടുത്ത നായകൻ ഡേവിഡ്​ വാർണറും 54 റൺസെടുത്ത മനീഷ്​ പാണ്ഡേയുടെയും മികവിലാണ്​ ഹൈദരാബാദ്​ പൊരുതാവുന്ന സ്​കോർ പടുത്തുയർത്തിയത്​. 12 പന്തിൽ നിന്നും 22 റൺസെടുത്ത കെയ്​ൻ വില്യംസൺ പുറത്താകാതെ നിന്നു. ​റൺസ്​ വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ജോഫ്ര ആർച്ചറാണ്​ ഹൈദരാബാദിനെ തടുത്തുനിർത്തിയത്​. നാലോവറിൽ 25 റൺസ്​ മാത്രം വഴങ്ങിയ ആർച്ചർ വാർണറെ കുറ്റിതെറിപ്പിച്ച്​ മടക്കുകയും ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.