‘അയാളത്ര പോര’; ചാമ്പ്യൻസ് ട്രോഫി ഇലവനിൽ ഹർഷിത് റാണക്ക് പകരം മറ്റൊരു താരത്തെ പരിഗണിക്കണമെന്ന് മുൻതാരം

മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പാകിസ്താനിൽ തുടക്കമാകുകയാണ്. ആതിഥേയരും ന്യൂഡിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ടൂർണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യക്ക് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ ഹർഷിത് റാണക്ക് മുകളിൽ അർഷ്ദീപ് സിങ്ങിനെ ഇലവനിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഡെത്ത് ഓവറുകളെറിയാൻ ഹർഷിത് അത്ര പോരെന്നും അർഷ്ദീപിന്റേത് മികച്ച സ്കിൽസെറ്റാണെന്നും പോണ്ടിങ് പറയുന്നു.

“ബുംറക്ക് പകരം അർഷ്ദീപ് സിങ്ങിനെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. അർഷ്ദീപ് ടി20യിൽ എത്ര നന്നായി കളിക്കുന്നുവെന്ന് നമ്മൾ കണ്ടതാണ്. ഏകദിനത്തിൽ അവസരം നൽകിയാൽ ന്യൂബാളിലും ഡെത്ത് ഓവറുകളിലും ബുംറക്ക് സമാനമായ പ്രകടനം കാഴ്ചവെക്കാൻ അർഷ്ദീപിനാകും. ഹർഷിത് മികച്ച സ്കിൽ സെറ്റുള്ള ബൗളറാണ്. പക്ഷെ ഡെത്ത് ഓവറുകളിൽ എറിയാൻ അർഷ്ദീപിന്റെയത്ര പോര.

ഇടംകൈയൻ ബൗളറായ അർഷ്ദീപിന് പന്തെറിയുമ്പോൾ വലിയ വേരിയേഷൻ വരുത്താനുമാകും. ചാമ്പ്യൻസ് ട്രോഫി പോലുള്ള വലിയ ടൂർണമെന്റിൽ ഇത്തരം ഘടകങ്ങൾ പരിഗണിക്കണം. മിക്ക ടീമുകളുടെയും ടോപ് ഓർഡറിൽ ഏറെയും വലംകൈയൻമാരായിരിക്കും. അർഷ്ദീപിനെ അവർക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും” -പോണ്ടിങ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും കൂടുതൽ റൺസ് കണ്ടെത്താനായത് ഇന്ത്യക്ക് ഗുണകരമാണെന്നും പോണ്ടിങ് പറഞ്ഞു. രോഹിത്തും കോഹ്ലിയും പരിചയ സമ്പന്നരായ താരങ്ങളാണ്. ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ മധ്യനിരയുടെ കരുത്ത് കൂടും. ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. എന്നാൽ യുവ താരങ്ങൾ ഫോമിലേക്കുയർന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്നും പോണ്ടിങ് പറഞ്ഞു.

രോ​ഹി​തി​നും കോ​ഹ്‍ലി​ക്കും നി​ർ​ണാ​യ​കം?

ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​രു​ത്തു​കാ​ട്ടി വി​മ​​ർ​ശ​ക​രു​ടെ വാ​യ് മൂ​ടി​ക്കെ​ട്ടാ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ട് വെ​റ്റ​റ​ൻ ക​രു​ത്ത​രു​ടെ മി​ടു​ക്ക് അ​ള​ക്കു​ന്ന​ത് കൂ​ടി​യാ​കും ചാ​മ്പ്യ​ൻ​സ് ട്രോ​ഫി. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്റെ മു​ഖ​ങ്ങ​ളാ​ണ് ഇ​രു​വ​രും. അ​വ​ർ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ളോ​ള​മെ​ത്താ​ൻ സ​മീ​പ​കാ​ല​ത്ത് ആ​രു​മു​ണ്ടാ​യി​ട്ടു​മി​ല്ല. ഇ​വ​ർ​ക്കു മാ​ത്ര​മ​ല്ല, കോ​ച്ച് ഗൗ​തം ഗം​ഭീ​റി​നു​കൂ​ടി ഇ​ത് പ​രീ​ക്ഷ​ണ നാ​ളു​ക​ൾ. 2013ൽ ​പി​ടി​ച്ച ചാ​മ്പ്യ​ൻ​സ് ട്രോ​ഫി വീ​ണ്ടും ഷോ​കേ​സി​ലെ​ത്തി​ക്ക​ൽ ഇ​ന്ത്യ​ക്കും നി​ർ​ണാ​യ​കം.

Tags:    
News Summary - Harshit Rana Snubbed From Champions Trophy India XI By Legend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.