ഹാരി കെയ്നും കുടുംബവും

ഹാരി കെയ്നിന്റെ മൂന്ന് മക്കൾക്ക് കാറപകടത്തിൽ പരിക്ക്

ബെർലിൻ: ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ഫുട്ബാൾ താരം ഹാരി കെയ്നിന്റെ മൂന്ന് പെൺമക്കൾക്ക് കാറപകടത്തിൽ പരിക്ക്. മ്യൂണിക്കിന് സമീപം ബി.എസ്.ടിയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചാണ് പരിക്ക്. മൂവർക്കും നിസ്സാര പരിക്കേയുള്ളൂവെന്നാണ് റിപ്പോർട്ട്. അവർ സുഖമായിരിക്കുന്നുവെന്നും പരിശോധനക്കായി മാത്രമാണ് ആശുപത്രിയിൽ പോയതെന്നും ഹാരി കെയ്ൻ അറിയിച്ചു. ആഴ്സണലിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി താരം ലണ്ടനിൽ എത്തിയപ്പോഴാണ് അപകടമെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തു.

ഹാരി കെയ്ൻ-കേറ്റ് ദമ്പതികൾക്ക് നാല് കുട്ടികളാണുള്ളത്. മൂത്തയാൾക്ക് ഏഴ് വയസ്സാണ് പ്രായം. കഴിഞ്ഞ ആഗസ്റ്റിലാണ് നാലാമത്തെ കുഞ്ഞ് പിറന്നത്. അപകട സമയത്ത് ചെറിയ കുട്ടി കാറിൽ ഉണ്ടായിരുന്നില്ല. 2023ലാണ് ടോട്ടൻഹാമിൽനിന്ന് നാല് വർഷത്തെ കരാറിൽ ഹാരി കെയ്ൻ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലെത്തിയത്.  

Tags:    
News Summary - Harry Kane's three children injured in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT