26 സിക്​സറുകൾ പറത്തിയ സഞ്​ജുവിന് 26ാം പിറന്നാൾ; ആശംസകളുമായി ബി.സി.സി.ഐയും കോഹ്​ലിയും

ഈ ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനവുമായി ആരാധകരുടെ മനംകവർന്ന മലയാളി താരമാണ്​ സഞ്​ജു വി സാംസൺ. ​അറേബ്യൻ മണലാരുണ്യത്തെ സാക്ഷിയാക്കി 26 തവണ പന്ത്​ നിലം തൊടാതെ പറത്തിയ ഈ ​സിക്​സർ വീരന്​ ഇന്ന്​ 26ാം പിറന്നാൾ ആയിരുന്നു. 1994ൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തായിരുന്നു ജനനം.

Full View


രാജസ്​ഥാൻെറ വെടിക്കെട്ടു ബാറ്റ്​സ്​മാന്​ നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ജന്മദിന ആശംസകൾ നേർന്നു. ഇന്ത്യൻ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ലോകേഷ്​ രാഹുലും ബി.സി.സി.ഐയും സഞ്​ജുവിന്​ ആശംസകൾ അറിയിച്ചു.


ഐ.പി.എൽ പോരാട്ടങ്ങൾ അവസാനിച്ചതോടെ ആസ്​ട്രേലിയൻ ​പര്യടനത്തിനുള്ള ഒരുക്കത്തിലാണ്​ മലയാളി താരം. ആസ്​ട്രേലിയക്കെതിരെ ട്വൻറി-20 ടീമിലും ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. നേരത്തെ ആദ്യം ട്വൻറി-20 ടീമിലേക്ക്​ മാത്രമായിരുന്നു ബി.സി.സി.ഐ താരത്തെ ക്ഷണിച്ചിരുന്നത്​. പിന്നീട്​ ടീമിൽ അഴിച്ചുപണി നടത്തിയ സെലക്​ടർമാർ വിക്കറ്റ്​ കീപ്പർ എന്ന നിലയിൽ ഏകദിന ടീമിലും പരിഗണിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT