ഇന്ത്യൻ നായകന് ഇന്ന് 37; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

മുംബൈ: 37ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ആരാധകർക്കൊപ്പം സഹതാരങ്ങളും ഹിറ്റ്മാന് ആശംസകളുമായെത്തി.

472 മാച്ചിൽ നിന്ന് 48 സെഞ്ച്വറികൾ ഉൾപ്പെടെ 18820 റൺസ് നേടിയ തങ്ങളുടെ നായകൻ രോഹിത് ശർമക്ക് ബി.സി.സി.ഐ ജന്മദിനാശംസകൾ നേർന്നു. തങ്ങളുടെ മുൻനായകന് ആശംസകളുമായി  മുംബൈ ഇന്ത്യൻസും പോസ്റ്റർ പങ്കുവെച്ചു. 




2007-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 262 ഏകദിനങ്ങളിൽ നിന്ന് 49.12 ശരാശരിയിൽ 10709 റൺസാണ് നേടിയത്. അതിൽ 31 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉൾപ്പെടും. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ അപൂർവ റെക്കോഡും രോഹിതിന്റെ പേരിലാണ്. 59 ടെസ്റ്റുകളിൽ നിന്നായി 12 സെഞ്ച്വറിയും 17 അർധസെഞ്ച്വറിയുമുൾപ്പെടെ 45.46 ശരാശരിയിൽ 4137 റൺസും താരം നേടിയിട്ടുണ്ട്.

2022 ലാണ് ഇന്ത്യൻ ടീമിന്റെ നായകനാകുന്നത്. എല്ലാ ഫോർമാറ്റിലുമായി 115 മത്സരങ്ങളിൽ നിന്നായി 85 മത്സരങ്ങളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 

2013 മുതൽ 2023 വരെ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് ഷോക്കേസിലെത്തിച്ചത്. 

Tags:    
News Summary - Happy Birthday Rohit Sharma! The 'Hitman' of Indian cricket turns 37 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.