ചെന്നൈ: ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയർ മത്സരം ഇന്ന് വൈകുന്നേരം 7.30 ന് ചെപ്പോക്കിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സുമാണ് വീണ്ടും കൊമ്പുകോർക്കുന്നത്. 14ൽ 10ഉം ജയിച്ച് പോയന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്തിന്റെ വരവ്. 17 പോയന്റുമായി രണ്ടാമതായാണ് ചെന്നൈ എത്തുന്നത്. ഹാർദിക് പാണ്ഡ്യയും എം.എസ്. ധോണിയും നയിക്കുന്ന ടീമുകളിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലെത്താനാകും. തോൽക്കുന്നവരും പുറത്താവില്ല. ബുധനാഴ്ച നടക്കുന്ന ലഖ്നോ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിലെ വിജയികളെ മേയ് 26ന് രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയാൽ ഫൈനലിൽ ഇടം കിട്ടും.
സാധ്യത ടീം:
ചെന്നൈ: ഡെവൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ്, അജിൻക്യ രഹാനെ, ശിവം ദുബെ, മുഈൻ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജദേജ, എം.എസ്. ധോണി, ദീപക് ചഹാർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരാന.
ഗുജറാത്ത്: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, യാഷ് ദയാൽ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.