ലണ്ടൻ: ഓവൽ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തെക്കുറിച്ച് വികാരാധീനനായി പേസർ മുഹമ്മദ് സിറാജ്. ബി.സി.സി.ഐ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലാണ് മനസ്സ് തുറന്നത്. ‘ടെസ്റ്റ് കളിച്ച എല്ലാ ബാറ്റർമാർക്കും ബൗളർക്കും അഭിനന്ദനങ്ങൾ... ഞങ്ങൾ തിരിച്ചുവന്ന രീതി കാണുക. എനിക്ക് ജസി ഭായിയെ (ബുംറ) മിസ് ചെയ്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സ്പെഷലാകുമായിരുന്നു. ജസി ഭായിയിലും എന്നിലും ഞാൻ വിശ്വസിക്കുന്നു’-സിറാജ് തുടർന്നു. ‘സത്യം പറഞ്ഞാൽ ഇപ്പോൾ ഏറെ വികാരഭരിതനാണ് ഞാൻ. ആ ക്യാച്ച് (ഹാരി ബ്രൂക്കിന്റെ) കൈവിട്ടുപോയത് വിവരിക്കാൻ കഴിയുന്നില്ല. അന്ന് ഞാൻ ഉറങ്ങാൻ പോകുമ്പോൾ അത് എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. ആ ക്യാച്ച് ഞാൻ എടുത്തിരുന്നെങ്കിൽ, തിങ്കളാഴ്ച ഞങ്ങൾക്ക് കളിക്കേണ്ടി വരില്ലായിരുന്നു. വിശ്രമിച്ച് മുറിയിൽ കഴിയുമായിരുന്നു. പക്ഷേ, സർവശക്തൻ ഞങ്ങൾക്കുവേണ്ടി മറ്റെന്തോ കരുതിവെച്ചിരുന്നു. അവൻ (ദൈവം) ഞങ്ങളെ വീണ്ടും സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നു. ഫലവുമുണ്ടായി’-സിറാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.