അശ്ലീല ചുവയുള്ള പരാമർശം: വിശദീകരണവുമായി ഗവാസ്‌കർ

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിൻെറ നായകൻ വിരാട്​​ കോഹ്​ലിയുടെ മോശം പ്രകടനത്തിൽ ഒരിക്കലും ഭാര്യ അനുഷ്​ക ശർമയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന്​ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്​കർ. കോഹ്​ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ ത​ന്നെ എന്തിനാണ്​ ക്രിക്കറ്റിലേക്ക്​ വലിച്ചിഴക്കുന്നതെന്ന്​ ബോളിവുഡ്​ നടി കൂടിയായ അനുഷ്​ക ശർമ ചോദിച്ചിരുന്നു. ഐ.പി.എല്ലിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെതി​രായ മത്സരത്തിൽ പഞ്ചാബ്​ ക്യാപ്​റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട്​ ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന്​ പുറമെ അഞ്ച്​ പന്തിൽനിന്ന്​ ഒരു റൺസ്​ മാത്രമാണ്​ ഇന്ത്യൻ നായകൻ​ നേടിയിരുന്നത്​.

ഇതോടെയാണ്​ കമൻററി ബോക്​സിലുണ്ടായിരുന്ന ഗവാസ്​കർ വിരാട്​ കോഹ്​ലിയെ വിമർശിച്ചത്​. ലോക്​ഡൗൺ കാലത്ത്​ ഭാര്യയും നടിയുമായ അനുഷ്​ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ്​ കോഹ്​ലി നേരിട്ടതെന്നായിരുന്നു ഗവാസ്​കറിൻെറ പരാമർശം. കഴിഞ്ഞ മേയിൽ പുറത്തുവന്ന ഒരു വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്​കറിൻെറ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നത്​. അശ്ലീല ചുവയോടുള്ള പരാമർശമാണിതെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ, ഞാൻ അനുഷ്​കയെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന്​ ഗവാസ്​കർ ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഒന്നാമതായി, ഞാൻ അനുഷ്​കയെ എവിടെയാണ് കുറ്റപ്പെടുത്തിയതെന്ന്​ പറയാൻ ആഗ്രഹിക്കുകയാണ്​. ഞാൻ അവളെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. അവൾ കോഹ്​ലിക്ക്​ പന്തെറിയുന്ന വിഡിയോ കണ്ടിരുന്നു​െവന്ന്​ മാത്രമാണ് ഞാൻ പറയുന്നത്. ലോക്​ഡൗൺ കാലയളവിൽ കോഹ്​ലി അത്തരം ബൗളിങ്​ മാത്രമാണ് നേരിട്ടിട്ടുള്ളതെന്നാണ്​​ ഉദ്ദേശിച്ചത്. ലോക്​ഡൗൺ സമയത്ത് നേരംപോക്കായുള്ള ടെന്നീസ് ബാൾ മത്സരം മാത്രമായിരുന്നുവത്​. ഇതിൽ കോഹ്​ലിയുടെ പരാജയങ്ങൾക്ക് ഞാൻ അവളെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്​ -ഗവാസ്​കർ പറഞ്ഞു.

അശ്ലീല ചുവയുള്ള വാക്കുകളാണ്​ ഉപയോഗിച്ചതെന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങളെയും ഗവാസ്​കർ പുച്​ഛിച്ച്​ തള്ളി. 'വിദേശ പര്യടനങ്ങളിൽ ഭർത്താക്കന്മാർക്കൊപ്പം ഭാര്യമാരെയും ഉൾപ്പെടുത്തണമെന്ന്​ ആവ​ശ്യപ്പെടുന്നയാളാണ്​ ഞാൻ. സ്​ഥിരമായി ഓഫിസിലേക്ക് പോകുന്ന ഒരു സാധാരണക്കാരൻ, ജോലി കഴിഞ്ഞ്​ ഭാര്യയുടെ അടുത്തേക്കാണ്​ മടങ്ങിയെത്തുന്നത്​. അതുപോലെ തന്നെ ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും പറഞ്ഞയാളാണ് ഞാൻ' -ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.