ലണ്ടൻ: ഇംഗ്ലണ്ടിനായി കളിച്ച ആദ്യ കറുത്ത വംശജനായ ക്രിക്കറ്ററും ഫാസ്റ്റ് ബൗളറുമായ ഡേവിഡ് ലോറൻസ് വിടവാങ്ങി. 61 വയസ്സായിരുന്നു. ദേശീയ ടീമിൽ അഞ്ചു ടെസ്റ്റുകളും ഒരു ഏകദിനവും മാത്രം കളിച്ച താരത്തിന് മികച്ച ഭാവി മുന്നിൽനിൽക്കെ സംഭവിച്ച ഗുരുതര പരിക്ക് അവസരങ്ങൾ കുറയാനിടയാക്കി.
ക്രിക്കറ്റിൽ കറുത്തവനും ഇടം തേടി അവകാശപ്പോരാട്ടങ്ങളുടെ മുന്നിൽനിന്ന ലോറൻസ് അടുത്തിടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ആജീവനാന്ത വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായിരുന്നു. 2023ൽ ഞരമ്പുകളെ ബാധിക്കുന്ന രോഗം തിരിച്ചറിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് താരങ്ങൾ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.