Posted On
date_range Updated On
date_range മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി
മുംബൈ: മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. സോഫി ഷൈൻ ആണ് വധു. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയിൽ ശിഖർ ധവാൻ തന്നെയാണ് പ്രണയം ആരാധകരെ അറിയിച്ചത്. ജനുവരി 12ന് വിവാഹം പ്രഖ്യാപിച്ചു. 2025ൽ ദുബൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മാച്ചിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
'മേരേ യാര്‍ കി ഷാദി ഹെ' എന്ന അടിക്കുറിപ്പോടെ സഹ താരം യുസ്വേന്ദ്ര ചഹൽ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ പ്രൊഡക്ട് കൺസൾട്ടന്‍റാണ് സോഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.