ന്യൂസിലൻഡ്​ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം; രണ്ട്​ ഇന്ത്യൻ ആരാധകരെ സ്​റ്റേഡിയത്തിൽ നിന്നും നീക്കി

ലണ്ടൻ: വംശീയത കലർന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന്​ രണ്ട്​ ആരാധകരെ ഐ.സി.സി സ്​റ്റേഡിയത്തിൽ നിന്നും നീക്കി. ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പിനിടെയാണ്​ സംഭവം. ടി.വിയിൽ തത്സമയ സംപ്രേക്ഷണത്തിനിടെ ന്യൂസിലൻഡ്​ താരങ്ങൾക്കെതിരെയുള്ള അധിക്ഷേപം കേട്ടതായി ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

ന്യൂസിലൻഡ്​ ബാറ്റ്​സ്​മാൻ റോസ്​ ടെയ്​ലർക്കെതിരെ വംശീയത കലർന്ന അധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്​. സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നതിന്​ പിന്നാലെ ഐ.സി.സി നടപടിയെടുക്കുമെന്ന്​ ഉറപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ രണ്ട്​ ആരാധകരെ സ്​റ്റേഡിയത്തിൽ നിന്നും നീക്കിയത്​.

റോസ്​ ടെയ്​ലർ സമോവൻ വംശജനാണ്​. കഴിഞ്ഞ വർഷം ആസ്​ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾക്ക്​ നേരെ വംശീയ അധിക്ഷേപം ഉയർന്നത്​ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 

Tags:    
News Summary - Fans Ejected At World Test Championship Final For Abusing New Zealand Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT