കോവിഡ്​ മാനദണ്ഡങ്ങളിൽ മാറ്റം; ഇംഗ്ലണ്ട്​, ആസ്​ട്രേലിയൻ താരങ്ങൾ​ ഐ.പി.എല്ലി​െൻറ ആദ്യ മത്സരങ്ങളിലുണ്ടാകും

ന്യൂഡൽഹി: സെപ്​റ്റംബറിൽ ദുബൈയിൽ ആരംഭിക്കുന്ന ഐ.പി.എല്ലി​െൻറ കോവിഡ്​ മാനദണ്ഡങ്ങളിൽ ബി.സി.സി.ഐ മാറ്റം വരുത്തിയതായി രാജസ്​താൻ റോയൽസി​െൻറ ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ ജെയ്​ക്​ ​ലഷ്​ മക്​റം. ദുബൈയിലെത്തി ഒരാഴ്​ച നിർബന്ധമായും ക്വാറ​ൈൻറനിൽ കഴിയണമെന്ന നിബന്ധനയിലാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​.

സെപ്​റ്റംബർ നാല്​ മുതൽ 16 വരെ ആസ്​ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ഏകദിന, ടി20 പരമ്പരയുണ്ട്​. ഇതിന്​ ശേഷമായിരിക്കും ഇരു ടീമിലെയും അംഗങ്ങൾ യു.എ.യിലെത്തുക. തുടർന്ന്​ ഒരാഴ്​ച ക്വാറ​ൈൻറനിൽ കഴിയുകയാണെങ്കിൽ ആദ്യ മത്സരങ്ങൾ ഇവർക്ക്​ നഷ്​ടപ്പെടും. ഇതിന്​ പരിഹാരമായാണ്​​ ബി.സി.​സി.ഐ മാനദണ്ഡങ്ങളിൽ ഇളവ്​ നൽകിയിരിക്കുന്നത്​.

രാജസ്​താൻ റോയൽസിലാണ്​ കൂടുതൽ ഇംഗ്ലീഷ്​-ഓസീസ്​ താരങ്ങളുള്ളത്​. ആസ്​ട്രേലിയയുടെ മുൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്താണ്​ ടീമിനെ നയിക്കുന്നത്​. കൂടാതെ ഇംഗ്ലീഷ്​ താരങ്ങളായ ബെൻ സ്​റ്റോക്ക്​സ്​, ജോസ്​ ബട്ട്​ലെർ, ജോഫ്ര ആർച്ചർ എന്നിവരും രജാസ്​താനിലുണ്ട്​.

ഐ.പി.എല്ലിലെ ഒട്ടുമിക്ക ടീമുകളും നിലവിൽ യു.എ.യിലെത്തിയിട്ടുണ്ട്​. കളിക്കാർ ഹോട്ടലിൽ ഒരാഴ്​ച ക്വാറ​​ൈൻറനിലാണ്​. ഈ കാലയളവിലെ​ ഒന്ന്​, മൂന്ന്​, ആറ്​ ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയുണ്ട്​. പരമ്പര കഴിഞ്ഞ്​ എത്തുന്ന ഇംഗ്ലണ്ട്​, ഓസീസ്​ താരങ്ങൾക്കും ഇതുപോലെ പരിശോധനയുണ്ടാകും.

ഐ.പി.എല്ലി​െൻറ 13ാം എഡിഷൻ സെപ്​റ്റംബർ 19നാണ്​ ആരംഭിക്കുന്നത്​. 53 ദിവസം നീളുന്ന ടൂർണമെൻറിന്​ അബൂദബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലെ സ്​റ്റേഡിയങ്ങളാണ്​ വേദിയാവുക.

Tags:    
News Summary - english, australian players will available from first match in ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.