Posted On
date_range Updated On
date_range അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയുമായി കോൺവേ; ന്യൂസിലൻഡിന് 378
ലണ്ടൻ: അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയുമായി ഡെവോൺ കോൺവേ കത്തിക്കയറിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിെൻറ ഒന്നാമിന്നിങ്സിൽ ന്യൂസിലൻഡ് 378 റൺസെടുത്തു. സിക്സടിച്ച് 200 തികച്ച കോൺവേ അടുത്ത പന്തിൽ റണ്ണൗട്ടാവുകയായിരുന്നു. തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ദിനം ചായക്കുപിരിയുേമ്പാൾ 25 റൺസെടുക്കുേമ്പാഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായി. ഡോം സിബിലിയും (0) സാക് ക്രോളിയും (2) ആണ് പുറത്തായത്. റോറി ബേൺസും (15) ക്യാപ്റ്റൻ ജോ റൂട്ടും (7) ആണ് ക്രീസിൽ. അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയടിക്കുന്ന ഏഴാമത്തെ താരവും രണ്ടാമത്തെ ന്യൂസിലൻഡുകാരനുമാണ് 29കാരനായ കോൺവേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.